ന്യൂഡെല്‍ഹി(23.8.11)-കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ് ഡെസ്ക് തുടങ്ങണമെന്ന ആവശ്യകത കാണിച്ച് കൊണ്ട് ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് പറഞ്ഞ് എം.പി അഡ്വ.ഹംദുള്ളാ സഈദ് കേന്ദ്രമന്ത്രി ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ചു. ദിവസങ്ങള്‍ക്ക് മുന്പ് അഡ്വ.കെ.പി.മുത്ത് ഹെല്‍പ് ഡെസ്ക് കൊച്ചി ഓഫീസില്‍ അനിവാര്യമെന്ന് കാണിച്ച് അഡ്മിനിക്കും, എം.പിക്കും കത്തയച്ചിരുന്നു(Click Here). ഇതിന്‍റെ പശ്ചാത്തലത്തിലാണ് എം.പി മന്ത്രിക്ക് കത്തയച്ചത്. ഇതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുണ്ടെന്ന് അഡ്വ.കെ.പി.മുത്ത് ദ്വീപ് ന്യൂസിനോട് പറഞ്ഞു.
ഈ കത്ത് വായിക്കുന്നതിന് -ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment