കൊച്ചി(8.8.11)- ഇവിടെയെത്തുന്ന ലക്ഷദ്വീപിലെ സാധാരണക്കാര്‍ക്ക് ആവശ്യമായ എന്ത് വിവരവും ( ഹോസ്പിറ്റല്‍, ലോഡ്ജ്, തീവണ്ടി സമയങ്ങള്‍ മുതലായവ) ലഭിക്കുന്ന രീതിയിലുള്ള ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു 'ഹെല്‍പ് ഡെസ്ക് ' കൊച്ചി ഓഫീസില്‍ തുടങ്ങുന്നതിന്റെ ആവശ്യകത കാണിച്ച് അഡ്വ.കെ.പി.മുത്ത് കളക്ടര്‍ക്ക് പരാതി നല്‍കി. ദ്വീപില്‍ നിന്ന് കരയിലെത്തുന്ന പലര്‍ക്കും പ്രത്യേകിച്ച് ചികിത്സക്കായി എത്തുന്നവര്‍ക്ക് ശരിയായ നിര്‍ദ്ദേശത്തിന്റെ അഭാവത്തില്‍ പല ചതിക്കുഴിയിലും അകപ്പെട്ട് പോകുന്നത് നിത്യസംഭവമാണ്. ഇവിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണത്തിന് ശേഷം അവരുടെ ഭൌതീക ശരീരം വിട്ട് കിട്ടുന്നത് വരെ പലരും നെട്ടോട്ടമോടുന്ന കാഴ്ചയാണ് നമ്മള്‍ നാളിതുവരെ കാണുന്നത്. ഗവ.മെന്റിന്റെ ഭാഗത്ത് നിന്ന് നേരായ രീതിയിലുള്ള സഹായം നമുക്ക് ഈ കാര്യങ്ങളില്‍ ലഭിക്കുന്നില്ലെന്ന് തന്നെ പറയാം. നമുക്ക് വേണ്ടി ഒരു പബ്ളിക്ക് റിലേഷന്‍സ് ഓഫീസറെ നിയമിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാര്‍ക്കുപരി ഓഫീസേഴ്സിന്റെ കാര്യമാണ് ഈ തസ്തികയിലുള്ളവര്‍ നോക്കിനടക്കുന്നത്. ഡെപ്യുട്ടേഷനില്‍ വിലസുന്ന ഇത്തരം PRO മാരെ മാറ്റിയിട്ട് നാട്ടുകാര്‍ക്ക് വേണ്ടി സേവനം ചെയ്യാന്‍ തയ്യാറുള്ളവരെയാണ് നിയമിക്കേണ്ടത്.
No comments:
Post a Comment