Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

LDCL തന്ത്രങ്ങള്‍ പാളി- ഇനി ആദ്യ പരിഗണന ദ്വീപുകാര്‍ക്ക്


കൊച്ചി(18.7.11)- LDCL ഏറ്റെടുത്ത കപ്പലുകളിലേക്കും വെസ്സലുകളിലേക്കും ജോലിക്കാരെ നിയമിക്കുന്നത് പ്രൈവറ്റ് കമ്പനികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ജോലിക്കാര്‍ക്കുള്ള ശമ്പളവും ഈ കമ്പനികളാണ് നല്‍കുന്നത്. ഇതു മൂലം ഈ കമ്പനിക്കാര്‍ക്ക് തോന്നിയ രീതിയിലുള്ള നിയമനവും ശമ്പളവുമാണ് ഇതുവരെയായി നല്‍കി വരുന്നത്. ഇതിലൂടെ നല്ലൊരു സംഖ്യ LDCL മേധാവികള്‍ കൈക്കലാക്കി വരികയാണ്. അര്‍ഹതപ്പെട്ട ദ്വീപിലെ പല ഉദ്യോഗാര്‍ത്ഥികളും തഴയപ്പെട്ടു, ജോലി ലഭിച്ചവര്‍ക്ക് പകുതി ശമ്പളവും. ഇതിനെതിരെയാണ് ലക്ഷദ്വീപ് സീമാന്‍ അസോസിയേഷന്‍ കേസ് കൊടുത്തത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിധി ഇവര്‍ക്കനുകൂലമായി പുറത്ത് വന്നിരിക്കുന്നു. ബഹു.കേരള ഹൈക്കോടതിയുടെ ജഡ്ജി ശ്രീ.ആന്റണി ഡോമിനിക്കാണ് വിധി പുറപ്പെടുവിച്ചത്. ഈ വിധിയില്‍ ദ്വീപുകാര്‍ ഏറെ സന്തോഷിക്കാം. വിധി ഇങ്ങനെ
1. LDCL ഏറ്റെടുത്ത് ഓടിക്കൊണ്ടിരിക്കുന്ന കപ്പലുകളിലും വെസ്സലുകളിലും ദ്വീപുകാര്‍ക്ക് ആദ്യ പരിഗണന കൊടുക്കണം. കൂടാതെ ഈ തസ്തികകള്‍ ലക്ഷദ്വീപ് ടൈംസില്‍ പ്രസിദ്ധീകരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തുകയും ചെയ്യുക.
2. ശമ്പളം പൂര്‍ണ്ണമായും നല്‍കുക.
വിധിയില്‍ തങ്ങള്‍ ഏറെ സന്തോഷിക്കുന്നെന്ന് സംഘടന അംഗങ്ങള്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞു.



No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)