Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്പോര്‍ടിന്റെ അനാസ്ഥക്കെതിരെ നിരാഹാര സമരം നടത്തും-അഡ്വ.കെ.പി.മുത്ത്


ലക്ഷദ്വീപിലേക്ക് സര്‍വ്വീസ് നടത്തുന്ന പാസഞ്ചര്‍ കപ്പലുകളില്‍ കാന്റീന്‍ സര്‍വ്വീസ് ഏറ്റെടുത്തിരിക്കുന്നത് സ്പോര്‍ട്സ് ആണ്. പാവപ്പെട്ട ദ്വീപുകാരില്‍ നിന്ന് ഇവര്‍ വില്‍പ്പന നടത്തുന്ന സാധനങ്ങളില്‍ നിന്ന് അമിത പൈസ ഈടാക്കുന്നു. ഇന്ത്യയില്‍ എവിടെയും കമ്പനി പാക്ക് ചെയ്ത് എം.ആര്‍.പി നിശ്ചയിച്ച സാധനങ്ങള്‍ വില്‍പന നടത്തുമ്പോള്‍ എം.ആര്‍.പി വിലയില്‍ തന്നെയാണ് വില്‍പന നടത്തേണ്ടത്. പക്ഷെ ഇവര്‍ വില്‍പ്പന നടത്തുന്ന എല്ലാ സാധനങ്ങള്‍ക്കും അമിത രൂപ ഈടാക്കുന്നു. ഇത് തീര്‍ത്തും ശിക്ഷാര്‍ഹമാണ്. കൂടാതെ എം.വി.മിനിക്കോയി, എം.വി.അമിന്‍ദ്വീപ് എന്നീ കപ്പലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ തീരെ നിലവാരം കുറഞ്ഞതാണ്. ഒരു വോയേജില്‍ 50,000 മുതല്‍ 2 ലക്ഷം വരെ രൂപയുടെ കച്ചവടം കപ്പലുകളില്‍ നടക്കുന്നുണ്ട്. ഈ അടുത്ത ദിവസങ്ങളിലായി പാക്ക് ചെയ്ത സാധനങ്ങള്‍ എം.ആര്‍.പി വിലയില്‍ വില്‍പന നടത്തുതായി കാണുകയുണ്ടായി. വൈകിവന്ന വിവേകത്തെ നമുക്ക് അഭിനന്ദിക്കാം. എന്നാല്‍ പാക്ക് ചെയ്യാത്ത സാധനങ്ങളുടെ വില ഇവര്‍ കുത്തനെ കൂട്ടിയിരിക്കുകയാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇവരുടെ കാന്റീനിലെ ഭക്ഷണത്തിന്റെ വില കൂട്ടുകയുണ്ടായി. ബ്രൈക്ക്ഫാസ്റിന് 15 രൂപ കൂട്ടി 35 രൂപയാക്കി. രാത്രി ഉച്ച ഭക്ഷണത്തിന്റെ വില 10 രൂപ കൂട്ടി 40 രൂപയാക്കി. ഇപ്പോള്‍ ഫസ്റ് ക്ളാസ്സിലെ ഭക്ഷണത്തെക്കാള്‍ വില കൂടുതലാണ് സെക്കന്‍ഡ് ക്ളാസിലെ ഭക്ഷണത്തിന്. കൂടാതെ ഫസ്റ് ക്ളാസിന്റെ പകുതി നിലവാരമാണ് ഈ ക്ളാസിലെ ഭക്ഷണത്തിന്. നാട്ടുകാര്‍ പലരും പ്രതികരിക്കുണ്ടെങ്കിലും കപ്പലിറങ്ങുന്നതോടെ ഇവരും ഇത് മറക്കുന്നു. കഴിഞ്ഞ 19 ന് കവരത്തി കപ്പലില്‍ യാത്ര ചെയ്ത അഡ്വ.കെ.പി.മുത്ത് ഈ പ്രശ്നം വളരെ ഗൌരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് പരാതി നല്‍കി. പത്ത് ദിവസത്തിനകം പരാതി സ്വീകരിക്കാത്ത പക്ഷം നിരാഹാര സത്യാഗ്രഹവുമായി മുമ്പോട്ട് പോകാനാണ് തീരുമാനിക്കുന്നത്. ദ്വീപിലെ പാവപ്പെട്ട ജനങ്ങള്‍ക്കുനേരെ സ്പോര്‍ട് കാണിക്കുന്ന ഈ അവഗണക്കെതിരെ നമുക്കും കൂട്ടായി പ്രതികരിക്കാം.
  

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)