Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പാകിസ്താന്‍, ഇറാനി കുറ്റവാളികള്‍ എത്തി- നാട്ടുകാര്‍ ഭീതിയില്‍

അമിനി(4.7.11)- മിനിക്കോയി, കവരത്തി ദ്വീപുകള്‍ക്കടുത്തു നിന്ന് പിടിക്കപ്പെട്ട് തടവിലാക്കിയ പാക്കിസ്ഥാന്‍(15), ഇറാനീ(4) സ്വദേശികളായ 19 പേരെ ആന്ത്രോത്തില്‍ നിന്ന് ഇന്ന് അമിനിയിലേക്ക് കൊണ്ടുവന്നു. ആന്ത്രോത്തില്‍ തടവില്‍ കഴിയുന്ന ഇവരെ മുന്‍സിഫ്  മജി സ്റ്റ്രേറ്റ് മാറ്റിയ കാരണത്താലാണ് അമിനിയിലേക്ക് കൊണ്ട് വന്നത്. പക്ഷെ അമിനിയിലെ ജയില്‍ ഇത്രയും പേരെ താമസിപ്പിക്കാനുള്ള സൗകര്യമില്ല. അതിനാല്‍ ഇവരെ ജയിലിനടുത്തുള്ള ടൈപ്പ് 3 ഗവ:ക്വാട്ടേഴ്സിലാണ്  താമസിപ്പിക്കുന്നത്. ഇതിനടുത്ത് താമസിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരും മറ്റ് നാട്ടില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരുമാണ്. ഇതിനെതിരെ പല പരാതികളും നാട്ടുകാര്‍ അധികാരികള്‍ക്ക് നല്‍കിക്കഴിഞ്ഞു. നാട്ടുകാരുടെ ഇടയില്‍ താമസിക്കാനെത്തിയ കുറ്റവാളികളെ വളരെ ഭീതിയോടെയാണ് നാട്ടുകാര്‍ നോക്കിക്കാണുന്നത്.

1 comment:

ദ്വീപന്‍ said...

നാട്ടുകാരെ സംരക്ഷിക്കാന്‍ പോലീസ് ബാധ്യസ്ഥരാണ്

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)