Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ELTAI കോണ്‍ഫറന്‍സില്‍ ദ്വീപിന്റെ ശബ്ദം

വെല്ലൂര്‍(24.6.11)- English Language Teachers Association of India (ELTAI) കോണ്‍ഫറന്‍സില്‍ ദ്വീപില്‍ ക്ഷണംകിട്ടിയ ശ്രീ.അബ്ദുല്‍ ഹകീം(TGT English, GSSS MInicoy) മിനിക്കോയി ദ്വീപിലെ വിദ്യാര്‍ത്ഥികള്‍ ഇംഗ്ളീഷ് ഭാഷ ഗ്രഹിക്കുന്നതിന്റെ ബുദ്ധിമുട്ടും പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തി. 6ാമത്തെ അന്തര്‍ദേശീയവും 42ാമത്തെ ദേശീയ കോണ്ഫറന്‍സുമായിരുന്നു ഇത്. തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു കോണ്ഫറന്‍സ്. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഇംഗ്ളീഷ് അധ്യാപകരുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതില്‍ ഏറെ സന്തോഷിക്കുന്നെന്ന് ഹക്കീം മാസ്റര്‍ കോണ്‍ഫറന്‍സിന് ശേഷം ദ്വീപ് ന്യൂസിനോട്പറഞ്ഞു. ദ്വീപുകളിലെ വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍പേരും ഇംഗ്ളീഷ് ഭാഷയിലാണ് ഏറ്റവും പിന്നോക്കം നില്‍ക്കുന്നത്. വായനയിലൂടെയും സംസാരത്തിലൂടെയും മാത്രമേ ഭാഷാ പഠനം പുരോഗതി പ്രാപിക്കുകയുള്ളൂ. ദ്വീപിലെ സ്കൂളുകളില്‍ ആധുനിക ടെക്നോളജി സംവിധാനങ്ങള്‍ ഏറെയാണ്. പക്ഷെ ഇത് വേണ്ട വിധം അധ്യാപകര്‍ പ്രയോജനപ്പെടുത്തുന്നില്ല. CIC യും IT/EDUSAT ലാബും പലസ്കൂളുകളിലും അടഞ്ഞുകിടക്കുകയാണ് അല്ലെങ്കില്‍ ചിലരുടെ കുത്തകപോലെയാണ്. ഇതെല്ലാം വേണ്ട വിധത്തില്‍(പരമാവധി) പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ മാത്രമേ നമുക്ക് നല്ലൊരു ഭാവി തലമുറ വാര്‍ത്തെടുക്കാന്‍ സാധിക്കൂ. ഇതിന് അധ്യാപകര്‍ തന്നെ മുന്‍കൈയെടുക്കണം.
ശ്രീ.അബ്ദുല്‍ ഹകീമിന്റെ പ്രസന്റേഷന്‍ കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)