Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മദ്യവിരുദ്ധ സ്ക്വാഡ് രൂപീകരിച്ചു

കവരത്തി(20.6.11)- എസ്.‍ഡി.ഓ ശ്രീ.ടി.കാസ്മിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മദ്യവിരുദ്ധ സ്ക്വാഡിന് രൂപം നല്‍കി. യോഗത്തില്‍ 30 ഓളം പേര്‍ പങ്കെടുത്തു. ചെയര്‍പേഴ്സണ്‍ ശ്രീ.ആച്ചാട അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.എച്ച്., പഞ്ചായത്ത്മെ൯പര്‍മാര്‍, പ്രമുഖ സാമൂഹിക പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു. ക്ഷണിച്ചെങ്കിലും മെഡിക്കല്‍ സൂപ്രണ്ട് യോഗത്തില്‍ പങ്കെടുത്തില്ല. വര്‍ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗം തടയാന്‍ പല പദ്ധതികളും ഇതിനകം നടത്തിയെങ്കിലും പറയത്തക്ക ഫലപ്രാപ്തി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു സ്ക്വാഡ് രൂപീകരിച്ചത്. എല്ലാ മാസവും ആദ്യ ഞായറാഴ്ച അവലോകനയോഗം വെക്കാനും എല്ലാ അംഗങ്ങള്‍ക്കും സര്‍ക്കാരിന്‍റെ എ.ഡി കാര്‍ഡ് നല്‍കാനും തീരുമാനിച്ചു.

എല്ലാദ്വീപുകളിലും ഇത്തരം സ്ക്വാഡുകള്‍ രൂപീകരിച്ചാല്‍ ഏറെ ഗുണം ചെയ്യുമെന്ന് തീര്‍ച്ചയാണ്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)