Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

'ചെറിയപൊന്നാണി'ക്ക് വീണ്ടും കളങ്കം- വീടും ഓഫീസും കുത്തിത്തുറന്ന്- 60,000 മോഷ്ടിച്ചു

കില്‍ത്താന്‍(22.6.11)- കഴിഞ്ഞ രാത്രി മൂന്ന് സ്ഥലങ്ങളില്‍ നിന്നായി 60,000 ത്തോളം രൂപ മോഷ്ടാക്കള്‍ തട്ടിയെടുത്തു. ജുമാമസ്ജിദിന് സമീപമുള്ള അല്‍-അമീന്‍ ജെന്‍ക്ഷന്‍ ലെ ഉബൈദുള്ളാ മാസ്റ്ററുടെ(കെമിസ്ട്രി) വസതിയില്‍ നിന്ന് 40,000 രൂപയും, തൊട്ടടുത്ത കടയില്‍ നിന്ന് സിഗരറ്റും, തെക്ക് കൃഷി ഓഫീസില്‍ നിന്ന് 20,000 രൂപയുമാണ് കള്ളന്മാര്‍ മോഷ്ടിച്ചത്. വാതിലുകള്‍ കുത്തിത്തുറന്ന കള്ളന്മാര്‍ രാത്രി 12 നും 3നുമിടയിലാണ് കളവ് നടത്തിയത്. രാവിലെ പോലീസ് തെളിവെടുപ്പ് നടത്തി. രാത്രി കല്യാണ വീട്ടിലേക്ക് പോയ തക്കം നോക്കിയാണ് ഉബൈദ് മാഷിന്‍റെ വസതിയില്‍ കള്ളം കയറിയത്. മൂന്ന് കളവുകളും ഒരേ ഗ്യാങ്ങ് തന്നെ ചെയ്തതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിനു മുന്‍പും ഇത്തരം കളവുകള്‍ നടന്നിട്ടുണ്ടെങ്കിലും കള്ളന്മാരെ വേണ്ടവിധത്തില്‍ പിടിക്കാന്‍ പോലീസുകാര്‍ക്ക് സാധിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. 1.6 sq.km ഉള്ള കില്‍ത്താന്‍റെ ഇട്ടാവട്ടത്തില്‍ കറങ്ങുന്ന ഈ കള്ളന്മാരെ പിടിക്കാന്‍ പോലീസുകാര്‍ക്ക് സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് നാട്ടുകരാര്‍.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)