കൊച്ചി(8.5.11)-ദ്വീപുകളുടെ എണ്ണത്തിനു തുല്യം കപ്പലുകള്‍ വന്നിട്ടും ദ്വീപുകാരുടെ യാത്രാ ദുരിതം തുടരുന്നു. വോയേജിന് 5 ദിവസം മുമ്പ് ടിക്കറ്റുകള്‍ റിലീസാകുന്നുണ്ടെങ്കിലും ക്യൂവില്‍ നിന്ന് ടിക്കറ്റ് ലഭിക്കുന്നത് വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം. ദ്വീപുകാര്‍ അനുഭവിക്കുന്ന ഈ യാത്രാ ദുരിതത്തിനെതിരെ കല്‍പേനി സ്വദേശി അഡ്വ.കെ.പി.മുത്തുകോയയുടെ നേതൃത്വത്തില്‍ എറണാകുളം ഹോട്ടല്‍ ഷാലിമാറില്‍ ദ്വീപിലെ മുതിര്‍ന്ന പൌരന്മാര്‍ ചേര്‍ന്ന് ചര്‍ച്ച സംഘടിപ്പിച്ചു. ഡോ.ശൈഖ്കോയ, ശ്രീ.പി.വി.എം.ഇസ്മായില്‍, ശ്രീ.കെ.പി.ടി.തങ്ങള്‍, ശ്രീ.ഡോമണിക്ഫാന്‍ തുടങ്ങിയ പ്രമുഖര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. 30 ഓളം പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ചര്‍ച്ചചെയ്ത പ്രശ്നങ്ങളും പരിഹാരങ്ങളും
1. ദ്വീപുകാര്‍ക്ക് യഥേഇഷ്ടം യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല. ടിക്കറ്റുകള്‍ ഭൂരിഭാഗവും ടൂറിസ്റുകള്‍ക്ക് റിസര്‍വ് ചെയ്യുന്നു.
2. ദ്വീപുകാര്‍ക്ക് ടിക്കറ്റ് റിസര്‍വേഷനില്ല. എന്നാല്‍ ടൂറിസ്റുകള്‍ക്ക് സാധ്യമാണ്.
3. പലവിധ കോട്ടകളലായി ബ്ളോക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം കുറയ്ക്കുക. ബ്ളോക്ക്ചെയ്ത ടിക്കറ്റുകള്‍ നെറ്റില്‍ പബ്ളിഷ് ചെയ്യുക.
ഇതിനെതിരെ ഒരു പാസഞ്ചര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഉടന്‍ റജിസ്റര്‍ ചെയ്യാനും അണ്ണാഹസാരെയുടെ സമരമുറ പോലെ ഒരു സമരപരിപാടിക്ക് രൂപം നല്‍കാനും തീരുമാനിച്ചു.
വായനക്കാര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ ഇവരുമായി പങ്കുവെക്കാം. അഭിപ്രായങ്ങള്‍ അയക്കേണ്ട വിലാസം kpmuth@gmail.com- mob- 9447274320

No comments:
Post a Comment