Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പവ്വര്‍ കട്ട് രൂക്ഷം- ജന ജീവിതം ദുരിതത്തില്‍


കില്‍ത്താന്‍(22.5.11)- അടിക്കടിയുണ്ടാകുന്ന പവ്വര്‍ കട്ട് കാണം ജന ജീവിതം ദുരിതത്തിലാവുന്നു. പുതിയ പവ്വര്‍ ഹൗസ്  നിലവില്‍വന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്പാണ് ഈ കട്ടിങ്ങ്. രണ്ട് പുതിയ മെഷീനുകള്‍ ഉണ്ടെങ്കിലും അതില്‍ ഒരെണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. കേടായ മെഷീന്‍ കമ്പനിയില്‍ നിന്നെത്തിയ എന്‍ജീനിയേഴ്സ് റിപ്പയര്‍ ചെയ്ത് തുടങ്ങിയെങ്കിലും ഇതുവരെ ശരിയായില്ല. പല സമയങ്ങളിലും മുന്നറിയിപ്പില്ലാതെ കറണ്ട് പോവുകയാണ്. ഇതിനൊരു കാരണം തെക്ക് ഭാഗത്ത് സ്ഥാപിച്ച പവ്വര്‍ ഹൗസില്‍ നിന്ന് പോകുന്ന കേബിളിന് അധികം ലോഡ് വൈദ്യുതി താങ്ങാനുള്ള ശേഷി ഇല്ലെന്നാണ്. പലപ്പോഴും കേബിള്‍ ഷോര്‍ട്ട് സെര്‍ക്യൂട്ടാവുകയാണ് പതിവ്. നല്ല കേബിള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ എ൯ജിനുമായി കണക്ട് ചെയ്തിട്ടില്ല. പവ്വര്‍ ഹൗസിന്‍റെ അകത്തുള്ള ട്രാന്‍സ്ഫോര്‍മറിലുള്ള ഓയില്‍ ലീക്ക് ചെയ്തു തുടങ്ങി ദിവസങ്ങളായിട്ടും ഇത് ശരിയാക്കാനുള്ള നടപടികള്‍ ഇതുവരെ തുടങ്ങിയില്ല. രാത്രി 7 മുതല്‍ 10 വരെയുള്ള സമയങ്ങളില്‍ വൈദ്യുതിയുടെ അമിത ഉപയോഗമാണ് ഇതിനെല്ലാം കാരണമെന്ന് അധികാരികള്‍ പറയുന്നു. ഇലക്ഷനടുക്കുംപോള്‍ പാര്‍ട്ടിക്കുവേണ്ടിയും വോട്ടിനു വേണ്ടിയും നട്ടോട്ടം ഓടുന്നവര്‍ ഏതു പ്രശ്നമെന്നപോലെയും ഇതിനെയും ഗൌനിക്കുന്നില്ല.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)