Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കപ്പല്‍ സമരം നാലാംദിവസത്തിലേക്ക്- യാത്രക്കാര്‍ ദുരിതത്തില്‍



കൊച്ചി (12.1)- മിനിക്കോയി സ്വദേശി ഷമീം അലിയുടെ മരണത്തെതുടര്‍ന്ന് ലക്ഷദ്വീപ് സീമാന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തുന്ന സമരം നാലുദിവസം പിന്നിടുന്നു.ഇതിനെ തുടര്‍ന്ന് ദ്വീപുകളില്‍ സര്‍വ്വീസ് നടത്തുന്ന കപ്പലുകളും വെസ്സലുകളുമടക്കം 23 യാത്രാ വാഹനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആയിരത്തോളം യാത്രക്കാര്‍ വിവിധ പോര്‍ട്ടുകളിലായി കുടുങ്ങിക്കിടക്കുന്നു. ഭാരത് സീമയിലെ ജീവനക്കാരനായിരുന്ന ഷമീം അലിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനോ സന്തര്‍ശിക്കാനോ എല്‍.ഡി.സി.എല്‍ അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ത്തായിരുന്നു സമരം. ലക്ഷദ്വീപ് കളക്ടര്‍ക്കോ അഡ്മിനിസ്ട്രേറ്റര്‍ക്കോ ഇതുവരെ ഒരു തീരുമാനവും എടുക്കാന്‍ സാധിച്ചില്ല. ഇവരുടെ മെല്ലെപ്പോക്ക് നാട്ടുകാരെ ഒന്നടങ്കം ക്ഷുപിതരാക്കിയിരിക്കുകയാണ്. ഇതിന് ഉത്തരവാദിയായ എല്‍.ഡി.സി.എല്‍ എം.ഡി. ഹരിയെ ടെര്‍മിനേറ്റ് ചെയ്യണമെന്നാണ് ജീവനക്കാരുടെ ശക്തമായ ആവശ്യം. ലക്ഷദ്വീപ് സീമാന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തുന്ന സമരംForward Seaman union of India & National Sean Union of Indianയും സംയുക്തമായി നടത്താന്‍ ഏറ്റെടുത്തിരിക്കുകയാണ്. നാളെ കൊച്ചി എം.എം.ടി ഓഫീസിലേക്ക് ഇവരുടെ പ്രധിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)