Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പണിമുടക്ക് തീര്‍ന്നു; കപ്പലുകള്‍ ഇന്ന് പുറപ്പെടും


മട്ടാഞ്ചേരി: ആറുദിവസം നീണ്ടുനിന്ന ലക്ഷദ്വീപ് കപ്പല്‍ ജീവനക്കാരുടെ പണിമുടക്ക് സമരം പിന്‍വലിച്ചു. ശനിയാഴ്ച ദ്വീപിലേക്കുള്ള കപ്പലുകള്‍ കൊച്ചിയില്‍ നിന്ന് പുറപ്പെടും. വ്യാഴാഴ്ച രാത്രി കവരത്തിയില്‍ കപ്പല്‍ ജീവനക്കാരുടെ സംഘടനകളുമായി, കവരത്തി കളക്ടര്‍ ബസന്ത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ ചില തീരുമാനമുണ്ടായെങ്കിലും കപ്പല്‍ ജീവനക്കാര്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് കേന്ദ്രസഹമന്ത്രി വയലാര്‍ രവി കൊച്ചിയില്‍ കപ്പല്‍ ജീവനക്കാരുടെ യൂണിയനുകളുമായി ചര്‍ച്ച നടത്തിയാണ് പ്രശ്‌നപരിഹാരം കണ്ടത്.
ഇന്‍റര്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്‍ നേതാക്കളായ പി.എം.മുഹമ്മദ് ഹനീഫ്, തോമസ് സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രശ്‌നം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്നത്. ഇതോടെ ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങി. വെള്ളിയാഴ്ച പോര്‍ട്ട് ഗസ്റ്റ്ഹൗസില്‍ രണ്ട് ഘട്ടമായി നടന്ന ചര്‍ച്ചകളില്‍ ലക്ഷദ്വീപ് സീമെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, നാഷണല്‍ യൂണിയന്‍ ഓഫ് സീ ഫെയര്‍ ഓഫ് ഇന്ത്യ, ഫോര്‍വേര്‍ഡ് സീമെന്‍ യൂണിയന്‍ ഓഫ് ഇന്ത്യ എന്നിവയുടെ പ്രതിനിധികളും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ സെക്രട്ടറി പ്രദീപ്കുമാറും പങ്കെടുത്തു. ഭാരത് സീമ കപ്പലില്‍ ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ അധികൃതര്‍ കാര്യമായി ഇടപെട്ടില്ലെന്നായിരുന്നു ജീവനക്കാരുടെ പരാതി. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് നിയമപരമായ തടസ്സമുള്ളതിനാല്‍, അദ്ദേഹത്തോട് ലീവെടുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. ഇതിനിടയില്‍ മന്ത്രി വയലാര്‍ രവി, കേന്ദ്രമന്ത്രി പി. ചിദംബരവുമായും ഫോണില്‍ ബന്ധപ്പെട്ടു. ദ്വീപ് കപ്പല്‍ ജീവനക്കാര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി വയലാര്‍ രവി സംഘടനാ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. ഇതോടെ പണിമുടക്കില്‍ നിന്ന് പിന്‍മാറുവാന്‍ അവര്‍ തയ്യാറായി. സമരം ചെയ്തവര്‍ക്ക് എതിരെ അച്ചടക്കനടപടി ഉണ്ടാവില്ല. അതേസമയം എം.വി. കവരത്തി ഒഴികെയുള്ള എല്ലാ കപ്പലുകളും ശനിയാഴ്ച സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 'കവരത്തി'ക്ക് ചില അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടതുണ്ട്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)