Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലക്ഷദ്വീപുകള്‍ രാജ്യത്തിന്റെ അറുപത്തിരെണ്ടാം റിപ്പബ്ളിക്ക് ദിനം കൊണ്ടാടി


(26.1.2011)വിവിധ പരിപാടികളോടെ ലക്ഷദ്വീപുകള്‍ രാജ്യത്തിന്റെ അറുപത്തിരെണ്ടാം റിപ്പബ്ളിക്ക് ദിനം കൊണ്ടാടി. കവത്തിയില്‍ അഡ്മിനിസ്ട്രേറ്റര്‍ ജെ.കെ.ദാദൂ പതാക ഉയര്‍ത്തി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.  തുടര്‍ന്ന് ദ്വീപിലെ സാംസ്കാരിക കലാരൂപങ്ങളായ കോല്‍ക്കളി, പരിചക്കളി, ആട്ടം തുടങ്ങിയവ കോര്‍ത്തിണക്കിക്കോണ്ട് അരങ്ങേറിയ കളി കാണികളെല്ലാവരെയും രോമാഞ്ചമണിയിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഒപ്പനയും തുടങ്ങി വിവിധ ഇനം കലാരൂപങ്ങളും നടന്നു. ലക്ഷദ്വീപ് എം.പി.ഹംദുള്ളാ സഈദ്, ചീഫ്കൌണ്‍സിലര്‍ ജലാലുദ്ദീന്‍ കോയ, ഉദ്യോഗസ്ഥമേധാവികള്‍ വേദിയില്‍ സന്നിഹിതരായിരുന്നു. കലാ അക്കാദമി പ്രഖ്യാപിച്ച അവാര്‍ഡുകള്‍ അഡ്മിനിസ്ട്രേറ്റര്‍ ജെ.കെ.ദാദൂ സമ്മാനിച്ചു. അഡ്മിനിസ്ട്രേറ്ററുടെ റിപ്പബ്ളിക്ക് ദിന സന്ദേശം വായിക്കുന്നതിന് ഇവിടെക്ളിക്ക് ചെയ്യുക

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)