ന്യൂഡല്‍ഹി: ഇന്ത്യ അറുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യാഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രക്തസാക്ഷിത്വം വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യങ്ങളും വിളിച്ചോതി. രാവിലെ 9.30ന് സായുധസേനാ മേധാവികള്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പ്രതിരോധമന്ത്രി എ.കെ. ആന്റണിയും പുഷ്പചക്രം സമര്‍പ്പിച്ചു.
No comments:
Post a Comment