കവരത്തി(20.12)- രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര സ്പോര്‍ട്സ് മിനിസ്ടര്‍ ഡോ.എം.എസ്.ഗില്‍ 19 ന് ബംഗാരത്തില്‍ എത്തി.20 ന് കവരത്തിയില്‍ നെഹ്റുയുവകേന്ദ്ര സംഘടിപ്പിച്ച ഐലന്‍ഡ് ലെവല്‍ യൂത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. നെഹ്റുയുവകേന്ദ്ര പ്രഖ്യാപിച്ച 2009-10 വര്‍ഷത്തെ അവാര്‍ഡുകള്‍ മന്ത്രി സമ്മാനിച്ചു. ദ്വീപിലെ ഏറ്റവും നല്ല വളന്‍ടറി ഓര്‍ഗനൈസേഷനുള്ള അവാര്‍ഡ് മിസ്റാവ് കള്‍ച്ചറല്‍ സൊസൈറ്റി കില്‍ത്താന്‍ അര്‍ഹരായി. ഓര്‍ഗനൈസേഷന്‍ മെമ്പര്‍ ഹുസൈനലി അവാര്‍ഡ് തുകയായ 10000 രൂപയും സെട്ടിഫിക്കറ്റും ഏറ്റ് വാങ്ങി. തുടര്‍ന്ന് ഏറ്റവും നല്ല വളന്‍ടയര്‍ (ആണ്‍) ഷുക്കൂര്‍ നേതാജി ക്ളബ് അഗത്തി (5000 രൂപ) , (സ്ത്രീ), നൂര്‍ജഹാന്‍, മിനികോ സെല്‍ഫ് ഗ്രൂപ്പ് കവരത്തിയും(5000 രൂപ) ഏറ്റുവാങ്ങി. തന്റെ പ്രസംഘത്തില്‍ PICA സ്കീമില്‍ ലക്ഷദ്വീപിനുവേണ്ടി 50 ലക്ഷം രൂപ. അനുവദിച്ച സന്തോഷ വാര്‍ത്ത അറിയിക്കുയും ചെയ്തു. അഗത്തി ദ്വീപിലെ സോളാര്‍ പ്ളാന്‍ഡ് ഉപയോഗ ശൂന്യമായി കിടക്കുന്ന വിവരം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്നും പറഞ്ഞു.
No comments:
Post a Comment