കില്‍ത്താന്‍ (11.12) ചമയം ഹാജാഹുസൈന്‍ രചിച്ച അരബിക്കടലിലെ കഥാഗാനങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അഡ്വ.ബി.അമാനുള്ളാ, റിട്ട.ഡിസ്റ്.ജഡ്ജ് നിര്‍വ്വഹിച്ചു. ജീലാനി ബീച്ചില്‍ ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തകസംഘ0 സംഘടിപ്പിച്ച പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു. സംഘം സെക്രട്ടറി ഇസ്മത്ത് ഹുസൈന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സിറാജ്കോയ, പ്രസിഡന്റ് അധ്യക്ഷപ്രസംഗം നടത്തി. പുസ്തകത്തിന്റെ ആദ്യകോപ്പി അഡ്വ.ബി.അമാനുള്ളാ ചെയര്‍പേഴ്സണ്‍ സാജിദാ ബീഗന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. അഷ്റഫ് മാസ്റര്‍, സെയ്ദ് മുഹമ്മദ്കോയ തുടങ്ങിയവര്‍ പുസ്തകാവലോകനം നടത്തി. തുടര്‍ന്ന് കെ.സി.കരിം കില്‍ത്താനിയുടെ നാടന്‍ പാട്ടും അരങ്ങേറി. ചമയം ഹാജാഹുസൈന്റെ മറുപടി പ്രസംഗത്തിനുശേഷം എ.സി.ഉമര്‍ നന്ദിയും പറഞ്ഞു.
അറബിക്കടലിലെ ഓളപ്പരപ്പിനുമീതെ കനവുകളുടെ കൂടാരം തീര്‍ത്ത് പഴമക്കാര്‍ പാടിപ്പതിഞ്ഞ നാടന്‍ പാട്ടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. Media Analysis & Rea-search Center Koyilandi യാണ് പബ്ളിഷേയ്സ്. മുഖവില.60 രൂപ.
No comments:
Post a Comment