Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അമിനി കടമം ദ്വീപുകളില്‍ രാഷ്ട്രീയം ചൂടിലേക്ക്- ഇരു കക്ഷികളും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍


അമിനി
നിലവിലെ പഞ്ചായത്ത് 

Congress NCP Independent
VDP 6 4 -
DP 1 2
-

രാഷ്ട്രീയ സാക്ഷരതയില്‍ 90% ത്തോളം എത്തിനില്‍ക്കുന്ന എന്ന് വിലയിരുത്തുന്ന ഇവിടെ ഇരു കക്ഷികളും ഒപ്പത്തിനൊപ്പം അവകാശവാദവുമായി രംഗത്തുണ്ട്.
1 ഉം 2 ഉം DP യില്‍ കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ത്ഥികളില്ല. ബര്‍ക്കത്ത് വിഭാഗം സ്വതന്ത്രസ്ഥാനാര്‍ത്ഥി മുനീറിന് ഒന്നാം DP യിലും ബര്‍ക്കത്തിന് രണ്ടാം DP യില്‍ കോണ്‍ഗ്രസ്സും പിന്‍തുതുണയ്ക്കുന്നു. മുനീറിന് ബംഗ്ലാദേശിന്റെ പിന്‍തുണ ഉണ്ടായാലും NCP യില്‍ നിന്നുള്ള മാടാലപ്പുര മുഹമ്മദിനെ തോല്‍പിക്കാന്‍ ഒന്നു വിയര്‍ക്കേണ്ടിവരും. രണ്ടാം DP യില്‍ ബര്‍ക്കത്തും ബുഹാരിമാഷും (NCP) യുമാണ് ഏറ്റുമുട്ടുന്നത്. അത്ര പെട്ടെന്ന് ഒരു വിഭാഗത്തിന് വഴങ്ങാന്‍ സാധ്യതയില്ല. എന്നാല്‍ ബുഹാരി മാസ്റ്റന് അനുകൂല തരംഗം നിലവിലുണ്ട്. NCP യോടൊപ്പം എന്നും നിന്നുവരുന്ന ഈ DP കീഴ്മേല്‍ മറിയില്ലെന്ന് NCP ഉറച്ച് വിശ്വസിക്കുന്നു. മൂന്നാം DP കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്നത് കൊണ്ട് പൊന്നിക്കം ശൈഖ്കോയ(Congress) തന്നെ വിജയിക്കാനാണ് സാധ്യത.
VDP യില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സും ഭരണം തിരിച്ച് പിടിക്കാന്‍ NCP യും കടുത്ത മത്സരത്തിലാണ് നില്‍ക്കുന്നത്. ഇവിടത്തെ ചെയര്‍പേഴ്സണ്‍ സ്ഥാനം സ്ത്രീകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ്സ് പുതുമുഖ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയത് പലരേയും ചൊടിപ്പിച്ചിരിക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ചെറുപ്പക്കാരെ ഇറക്കിയത് തങ്ങള്‍ക്ക് അനുകൂലമകുമെന്നാണ് കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍. ഭരണത്തിനെതിരെയുള്ള തരംഗങ്ങളും കോണ്‍ഗ്രസ്സിലെ പിണക്കങ്ങളും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് NCP യും കരുതുന്നു. എന്തായാലും 10 ന് വിധി വരുന്നത് വരെ നമുക്ക് കാത്തിരിക്കാം
 
-->
WARD No. INC NCP Independent
1 HALIMA.M MANSOORABEEGUM.A
2
CHERIYAKOYA.K MOHAMMED ALI.K.C
3 KADEEJABI.M.I THAHIRA BEEGUM.P
4 ISMAIL.F.M SAINUL ABID.P
5 MOHAMMED ALI. P.M MOHAMMED BAHIR.P
6 JASEENA.AP HAIRUNNISA.K.K
7 BEEFATHIMABI.CHP NAFEESATHBI.B.C
8 ARIF HASSAN.K.P ABDUL RAHMAN.P.P BASHEER.A.C
9 BASHEER.P ATTAKOYA.P.K.P
10 ABDUL SALAM.P.K YOUSAF.M.C
DP
1 - MOHAMMED KOYA.M.P MUNEER.B.C
2 - BUHARI.K.K BARKATHULLA.N
3 SHAIKOYA.P KHALID.P.P

കടമത്ത്
നിലവിലെ പഞ്ചായത്ത് 

Congress NCP Independent
VDP 5 3 -
DP 2 -
-

കോണ്‍ഗ്രസ്സ് ഭരണത്തിലുണ്ടായ അങ്കലാപ്പും മാറിവന്ന ഭരണവും കോണ്‍ഗ്രസ്സിന് പ്രതീകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് ഇവിടത്തെ NCP യു‌ടെ വിലയിരുത്തല്‍. ഒന്നാം DP യില്‍ കിടാവ് ഹാജിയും (NCP) ടി.പി.ചെറിയകോയയും (Congress) അങ്കത്തിനിറങ്ങുമ്പോള്‍ ടി.പിക്ക് അനുകൂല തരംഗമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ LGEU ന്റെ നേതൃത്വപാടവും ഉദ്ദേശ പാരമ്പര്യവും കിടാവ് ഹാജിക്ക് ഗുണകരമായി മാറുമെന്ന പ്രതീക്ഷയിലാണ് NCP. സൊസൈറ്റിയിലെ പ്രവര്‍ത്തനം കൊണ്ട് ജനങ്ങളെ കൈയ്യിലെടുത്ത ടി.പി നിസ്സാരമായി വിജയിക്കുമെന്ന് കോണ്‍ഗ്രസ്സും ഉറച്ച് വിശ്വസിക്കുന്നു. DP 2 കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്നതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
പെണ്ണുങ്ങള്‍ക്ക് റിസര്‍വ് ചെയ്ത ചെയര്‍പേഴ്സണ്‍ സ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസ്സില്‍ നിന്ന് മുഅമിനത്ത് കോണ്‍ഗ്രസ്സില്‍ നിന്ന് കൂറുമാറി NCP യില്‍ ചേര്‍ന്ന ഹലിമാബിയോട് വിജയിക്കാന്‍ ഒന്ന് പ്രയാസപ്പെടേണ്ടി വരും. 1,2,8 വാര്‍ഡുകളോടൊപ്പം ഒരു വാര്‍ഡുകൂടി NCP ക്ക് പിടിക്കാനായാല്‍ കടമത്തിലെ VDP തുലാസില്‍ തൂങ്ങും. നമുക്ക് കാത്തിരിന്ന് കാണാം
-->
വാര്‍ഡ് (VDP) Congress NCP CPI(M) (Independent)
1 Muiminath Puthiya Pura Halima Thiruvathapura Safiyabi Mattum Poopura
2 Zakir Hussain Cheriyam Nallala Attakidave Narangapura Habeebu Rahman Puthenpura
3 Abdul Hakeem Therakkal Basheer Kunnam Palli Bunjamin Thiruvathapura
4 Shahida Beegum Nallala Nafeesabi Puthiya Pathada

5 Abdul Jabbar Thotathakkara Abdul Kader Avverechetta Musthafa Karichechetta
6 Haleelu Rahman Biriyommada Nowshad Rahmath Manzil

7 Nafeesath Suhramanzil Sareehath Puthiya Alikom Shahidabi Kunninamel
8 Mohammed Puthiyera Chetta Cheriyamon Pathenmada
Firozkhan Kathiyanmada
DP
1 Cheriyakoya Chamayam pura Kidave Haji Pallam Safarullakhan Akkara Firozkhan Kathiyanmada
2 Shamshad Beegum Hameedath Manil Thailath Cheriyedam Shahidabi Kunninamel

ദ്വീപ് ന്യുസിന്റെ രാഷ്ട്രീയ നിരീക്ഷകന്റെ അഭിപ്രായമാണ് ഇവിടെ രേഖപ്പെടുത്തിയത്. തീര്‍ച്ചായും ഇതൊരു നിരീക്ഷണം മാത്രമാണ്. വായനക്കാര്‍ക്കും Commend ലൂടെ പ്രതികരിക്കാം. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)