എം. യൂസഫ്
ചെത്ത്ലാത്ത്
|
എ. ജലാലുദ്ധീന്‍
കോയ ആന്ത്രോത്ത്
|
ടി.കെ.അബ്ദുല്‍
ശുക്കൂര്‍ അഗത്തി
|
ആച്ചാട അഹമദ്
ഹാജി കവരത്തി
|
റഹ്മത്തുള്ളാ
.പി കില്‍ത്താന്‍
|
എന്‍. ബര്‍ക്കത്തുള്ളാ അമിനി
|
(B.Hassan, Minicoy)
കവരത്തി-
പുതുതായി തിരഞ്ഞെടുക്കപ്പെട്ട
DP മെമ്പര്‍മാര്‍ക്കിടയയില്‍
ചീഫ് കൗണ്‍സിലര്‍ ആരായിരക്കണമെന്നതിനെ
ചൊല്ലി ചര്‍ച്ച സജീവമായി.
LTCC പ്രസിഡന്റ്
പൊന്നിക്കം ശൈഖ്കോയ, കവരത്തി
ചെഴര്‍പേഴ്സണ്‍ ആച്ചാട അഹമദ്
ഹാജി, ചീഫ് കൗണ്‍സില്‍
ജലാലുദ്ധീന്‍ കോയ,
ചെത്ത്ലാത്തില്‍
നിന്നുള്ള എം.യൂസഫ്,മിനിക്കോയില്‍ നിന്നുള്ള
ബഡുമുക്കാഗോത്തി ഹസ്സന്‍,
യൂത്ത് കോണ്‍ഗ്രസ്സ് സ്റ്റേറ്റ് പ്രസിഡന്റ് ടി.കെ.അബ്ദുല്‍
ശുക്കൂര്‍, കില്‍ത്താനിലെ ബ്ലോക്ക്
കോണ്‍ഗ്രസ്സ് പ്രസിന്ററ്
റഹ്മത്തുള്ള, എന്‍. ബര്‍ക്കത്തുള്ളാ അമിനി തുടങ്ങിയവരെ
ചുറ്റിപ്പറ്റിയാണ്
ചര്‍ച്ചസജീവമാകുന്നത്.
പൊന്നിക്കം ശൈഖ്കോയ
ചീഫ് കൗണ്‍സിലര്‍ സ്ഥാനം
ഏറ്റെടുക്കുകയാണെങ്കില്‍
LTCC പ്രസിഡന്റ്
സ്ഥാനം രാജിവെക്കേണ്ടിവരും.
അപ്പോള്‍ ഈ സ്ഥാനം
സ്വാഭാവികമായും ജലാലുദ്ദീന്‍
കോയക്ക് നല്‍കേണ്ടിവരും.
ഇങ്ങനെ ഒരു സാഹസത്തിന്
ശൈഖ്കോയ തയ്യാറാകുമെന്ന്
തോന്നുന്നില്ല. ചീഫ്
കൗണ്‍സിലര്‍ സ്ഥാനം സ്വപ്നം
കണ്ട് രംഗത്തുള്ള ആച്ചാട
അഹമദാണ് മറ്റൊരു പ്രമുഖന്‍.
കവരത്തി ദ്വീപില്‍
നിന്നുള്ള നേതാക്കള്‍ക്ക്
പല പ്രമുഖമായ സ്ഥാനങ്ങളും
എപ്പോഴും ലഭിക്കുന്നു എന്നുള്ളത്
കൊണ്ട് ഈ മോഹം നടക്കാന്‍
സാധ്യത വളരെ കുറവാണ്. യൂത്ത്
കോണ്‍ഗ്രസ്സ് സ്റ്റേറ്റ്
പ്രസിഡന്റ് ടി.കെ.അബ്ദുല്‍
ശുക്കൂറിന് അഗത്തിയിലെ കലങ്ങി
മറിഞ്ഞ അന്തരീക്ഷം അദ്ദേഹത്തെ
സാധ്യതയ്ക്ക് മങ്ങലേല്‍പിക്കുന്നുണ്ട്.
ചെത്ത്ലാത്തില്‍
നിന്നുള്ള എം.യൂസഫ്ന്
വേണ്ടി കില്‍ത്താന്‍, ചെത്ത്ലാത്ത്,
ബിത്ര, കടമം
ദ്വീപുകളില്‍ നിന്നും സമ്മര്‍ദം
ഏറുന്നുണ്ട്. നീണ്ടകാലമായി
പൊതു രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന
യൂസഫിന്റെ പ്രവര്‍ത്തന
പാരമ്പര്യവും വിദ്യാഭ്യാസ
യോഗ്യതയും അവഗണിക്കാനാകാത്തതാണ്.
കില്‍ത്താന്‍
ദ്വീപില്‍ നിന്നുള്ള
റഹ്മത്തുള്ളായ്ക്ക് വൈസ്
പ്രസിഡന്‍ഡ് സ്ഥാനം ലഭിക്കാന്‍
സാധ്യത ഏറെയാണ്. മറ്റൊരു
വൈസ് പ്രസിഡന്‍റ് സ്ഥാനം
അമിനിയില്‍ നിന്ന് കോണ്‍ഗ്രസ്സ്
പിന്‍തുണയോടെ ജയിച്ച
ബര്‍ക്കത്തുള്ളാ മിനിക്കോയില്‍
നിന്നുള്ള ബഡുമുക്കാ ഹസ്സന്‍
എന്നിവരില്‍ ഒരാളെ പരിഗണിക്കാന്‍
സാധ്യതകള്‍ ഏറെയാണ്.
കില്‍ത്താന്‍,
ചെത്ത്ലാത്ത്
ദ്വീപുകളില്‍ നിന്നും
ഇതുവരെയാരും ഈ സ്ഥാനങ്ങളില്‍
എത്തിയിട്ടില്ല എന്നുള്ളത്
യൂസഫിനും റഹ്മത്തുള്ളായ്ക്കും
വേണ്ടി വാദിക്കുന്നവരുടെ
ഏറ്റവും വലിയ ആയുധമാണ്.
അഗത്തി, ആന്ത്രോത്ത്
ദ്വീപുകളില്‍ കോണ്‍ഗ്രസ്സില്‍
ഉണ്ടായ അനൈക്യം വടക്കന്‍
ദ്വീപുകാരുടെ മെച്ചപ്പെട്ട
പ്രകടനവും ഈ ചര്‍ച്ചകളില്‍
സജീവമായി നിലനില്‍ക്കുന്നുണ്ട്.
തിരക്കിട്ട
ചര്‍ച്ചകളിലൂടെയും വടംവലികളികളുടേയും
ഫലം രണ്ട് മുന്ന് ദിവസങ്ങള്‍ക്കം
അറിയുമെന്ന് പ്രതീക്ഷിക്കാം.
VDP യില്‍
ഒപ്പത്തിനൊപ്പം എത്തിയ
മിനിക്കോയി, ചെത്ത്ലാത്ത്,
അമിനി ദ്വീപുകളിലെ
നെറുക്കെടുപ്പ് 19 ന്
നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2 comments:
WHAT EVER YOU SAY,,,,AT LAST IT GO TO ACHADA ONLY....
IN KAVARTTI PACHAYATH AND ALL OTHER MAIN POSTS R ALREDY PLANED ONLY FOR SOME "BINAMIES"..... PANATHIN MEETHEY PARANTHUM PARKILLA....PAKSHEY EE PIMPUKAL PARAKUM PANATHINU THAZEY....
THEY MADE FOOLS WHOL KAVARATTI VOTERS AND ENTER INC-LD VOTERS.....
LETS SEE WOTS GOING TO HAPEN........... KARAMARATH POLITICS...
Post a Comment