Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലക്ഷദ്വീപ് പോളിംങ്ങ് ബൂത്തിലേക്ക് കണക്ക് കൂട്ടലുകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവം

 ജനവിധി 2012
കവരത്തി: (09.12.2012) ദ്വീപ് ജനങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആവേശവുമായി പോളിംങ്ങ് ബൂത്തിലേക്ക് പോവുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിജയ പരാജയ കണക്കുകളുമായി സജീവം. കവരത്തിയില്‍ കോണ്‍ഗ്രസ്സില്‍ നിന്നു ആച്ചാട അഹ്മദ്ഹാജിയും ബദറുല്‍മുനീറും കമാല്‍ അറക്കലകവും എം.ഐ. ആറ്റകോയയും നിസാമുദ്ദീനും പ്രമുകരായി മല്‍സരിക്കുമ്പോള്‍, എന്‍.സി.പി.യില്‍ നിന്നും എ.കുഞ്ഞിക്കോയയും ഇ.പി.അന്‍വറും അയിനേപുര നസീറും മുന്‍ചെയര്‍പേര്‍സണ്‍ നൂര്‍ജഹാനും പ്രമുഖ അണിയില്‍ മല്‍സര രംഗത്തുണ്ട്. കോണ്‍ഗ്രസ്സില്‍ കോയാ വാഭാഗത്തിന് സ്വീറ്റ് നിഷേധിച്ചത് രാഷ്ട്രീയ അടിഒഴുക്കുകള്‍ക്ക് കാരണമാകാന്‍ സാദ്യതയുണ്ടെന്ന് ചില നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്‍.സി.പി.വിഭാഗം മാലി വിഭാഗത്തെ അവഗണിച്ച് കൊണ്ടാണ് സ്വീറ്റ് വിഭചിച്ചതെന്ന പരാതിയും നിലനില്‍ക്കുന്നു. അതുപോലെ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സെക്രട്ടറി നിസാമുദ്ദീന് എതിരെ കോണ്‍ഗ്രസ്സ് റിബല്‍ ഉള്ളത് കൊണ്ട് തന്നെ പരാജയ സാധ്യത തള്ളിക്കയാനാവില്ല. അഗത്തി കോണ്‍ഗ്രസ്സ് കൈവിടുമെന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്. ആന്ത്രോത്തിലെ ഹസന്‍മാസ്റ്റര്‍ മല്‍സരിക്കുന്ന ഡി.പി.സ്വീറ്റ് കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടാലും ഭരണം കോണ്‍ഗ്രസ്സ് നില നിര്‍ത്തും. മിനിക്കോയിലെ സ്ഥിതി എന്‍.സി.പിക്ക് അനുകൂലമാണെങ്കിലും ഒളുതു ഇബ്രാഹിം, ഹുസൈന്‍ മണിക്ക്ഫാന്‍ എന്നിവരുടെ പാര്‍ട്ടി മാറ്റവും മറ്റ് അടി ഒഴുക്കുകളും കോണ്‍ഗ്രസ്സിന് നേരിയ പ്രതീക്ഷ നല്‍കുന്നു. വി.ഡി.പി ഒമ്പതാം വാര്‍ഡിലെ വിജയമായിരിക്കും ഭരണം നിര്‍ണ്ണയിക്കുക. ഒമ്പതാം വാര്‍ഡിലെ സി.പി.എം.സ്ഥാനാര്‍ത്ഥി സഖാവ് ഹനീഫ് എല്‍.ജി.യുടെ വലംക്കൈയ്യാണ്.എന്നാല്‍ കോണ്‍ഗ്സ്സ് അനൂകൂല കുടുംബത്തിലെ അംഗവുമാണ്. ഹനീഫ് പിടിക്കുന്ന വോട്ടുകളുടെ കണക്കായിരിക്കും മിനിക്കോയി ഭരണം നിര്‍ണ്ണയിക്കുക. കല്‍പ്പേനിയില്‍ അടി ഒഴുക്കുകള്‍ എന്തൊക്കെയുണ്ടായാലും കോണ്‍ഗ്രസ്സിന് അക്കൌണ്ട് തുറക്കാന്‍ ഇനിയും കുറേക്കാലം കാത്തിരിക്കേണ്ടിവരും. അമിനിയില്‍ ഭരണത്തിനെതിരെയുള്ള തരംഗം ഉണ്ടെങ്കിലും കട്ക്കയം നല്ലകോയാന്റെയും സിറാജ്കോയായുടെ മൗനവും കോണ്‍ഗ്രസ്സിന് അനുകൂലമാണ്. മൂന്നാം വാര്‍ഡില്‍ മല്‍സരിക്കുന്ന പാത്തുമ്മാട താഹിറായിക്ക് മുമ്പ് കിട്ടിയ അവരുടെ കുടുംബവോട്ടുകള്‍ ഈ പ്രാവശ്യം കിട്ടാന്‍ സാധ്യത കുറവാണ്. എന്തൊക്കെയായാലും അമിനിയിലെ വിജയം പ്രവചനാധീതമാണ്. കടമത്തില്‍ കോണ്‍ഗ്രസ്സ് ഭരണത്തിനെതിരെയുള്ള തരംഗം നിലവിലുണ്ട്. ഒന്നുംമൊന്നും പറയാനാവാത്തവിതം സങ്കീര്‍ണ്ണമായ കടമം രാഷ്ടീയ ചുറ്റുപാടില്‍ ഭരണം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ്സ് ഒന്ന് വിയര്‍ക്കും. ചെത്ത്ലാത്ത് രാഷ്ട്രീയത്തില്‍ പൊതുവെ ചെറിയ അടി ഒഴുക്കുകളാണ് ഭരണം നിര്‍ണ്ണയിക്കുന്നത്. അമ്പുകോയാ മുസ്ലിയാരും സംഘംവും ഇത്തവണ കോണ്‍ഗ്രസ്സ് അനുകൂലനിലപാട് സ്വീകരിക്കുന്നതിനാല്‍ കോണ്‍ഗ്രസ്സ് ഭരണം നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ എന്‍.സി.പിക്കനുകൂലമായ അടിഒഴുക്കുകളും തള്ളിക്കളയാനാവില്ല. ബിത്ര കോണ്‍ഗ്രസ്സ് നിലനിത്തുമ്പാള്‍ കില്‍ത്താനില്‍ ടൈറ്റ്ഫയറ്റിനുള്ള ശ്രമത്തിലാണ് ഇരുപാര്‍ട്ടികളും. ഒന്നാം വാര്‍ഡില്‍ എന്‍.സി.പിയില്‍ നിന്നും മല്‍സരിക്കുന്ന അബൂസലാഹാജിയെ തോല്‍പ്പിക്കുക എന്നത് കോണ്‍ഗ്രസ്സിന്റെ പ്രസ്റീജ് ഇഷ്യൂ ആകുമ്പോള്‍ നാലാം വാര്‍ഡ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എന്‍.കോയാഹാജിയാണ് എന്‍.സി.പി.തോറ്റ് കാണാനാഗ്രഹിക്കുന്ന പ്രസ്റീജ് ടാര്‍ജറ്റ്. കേരളാ രാഷ്ട്രീയ സ്വഭാവം പ്രകടിപ്പിക്കുന്ന കില്‍ത്താന്‍ദ്വീപില്‍ ചരിത്രമാവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസ്സ് ഭരിക്കും. അല്ലെങ്കില്‍ എന്‍.സി.പി. ഭരണം നിലനിര്‍ത്തും. നാലേനാല് എന്ന അനുപാതത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)