ആന്ത്രോത്ത്- രണ്ടാമത് ലക്ഷദ്വീപ് സ്കൂള്‍ കലോല്‍സവത്തിന് തിരശ്ശീല വീണു. ആത്ഥിഥേയരായ ആന്ത്രോത്ത് 170 പോയിന്റ് നേടി ഓവറോള്‍ ചാനമ്പ്യന്മായി. 121 പോയിന്റ് നേടിയ കല്‍പേനിയാണ് റണ്ണേഴ്സ്അപ്പ്. ഈ കലാമത്സരത്തിലെ കറുത്ത കുതിരകളായി കല്‍പേനിയെ വിഷേശിപ്പിക്കാം. കാരണം വളര കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന കല്‍പേനി
സ്കൂളിന് ഇത്രയും നല്ലൊരു വിജയം ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 110 പോയിന്റ് നേടി മൂന്നാം സ്ഥാനം കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കരവത്തി
കരസ്ഥമാക്കി. 102 പോയിന്റുമായി അമിനി നാലാം സ്ഥാനത്തും.
46 പോയിന്റുമായി അഗത്തി ടീം കാറ്റഗറി 1 ന്റെ ചാമ്പ്യന്മാരായപ്പോള്‍ 68, 77 പോയിന്റുമായി ആന്ത്രോത്ത് ടീം 2 ഉം 3 ഉം കാറ്റഗറിയുടെ ചാനമ്പ്യന്മായി.
കഴിഞ്ഞ 5 ദിവസമായി നടന്ന കലാമത്സരങ്ങളില്‍ വിവിധ
ദ്വീപുകളില്‍ നിന്നായി 1400 ഓളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ദ്വീപിലെ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ ഒന്നുകൂടി
ജനങ്ങള്‍ ആസ്വദിച്ചു. വീറും വാശിയേറിയേറിയതുമായിരുന്നു
മത്സരങ്ങള്‍. പല പല മത്സങ്ങളും വിലയിരുത്താന്‍ വിധികര്‍ത്താക്കല്‍ക്ക്
ഏറെ പ്രയാസം നേരിട്ടിട്ടുണ്ടാവാം.
അത്രയ്ക്കും
മികവുറ്റതായിരുന്നു മത്സരാര്‍ത്ഥികളുടെ പ്രകടനം. മത്സരത്തില്‍ ജഡ്ജ്മെന്‍റിനെതിരെ പല പരാതികളും ഉയര്‍ന്നിരുന്നു. മൂന്നാമത് സ്കുള്‍ കലോല്‍സവം അമിനിയില്‍ വച്ചായിരിക്കും നടക്കുക.
ലക്ഷദ്വീപ്
അഡ്മനിസ്ട്രേറ്റര്‍ ശ്രീ.രാജേഷ് പ്രസാദ്.IAS സമാപന ചടങ്ങിന്റെ മുഖ്യാത്ഥിതിയായിരുന്നു.
വിവിധ കാറ്റഗറിയില്‍ നിന്നും കലാതിലകം, കലാപ്രതിഭ യായ വിദ്യാര്‍ത്ഥികള്‍
വിവിധ കാറ്റഗറിയില്‍ നിന്നും കലാതിലകം, കലാപ്രതിഭ യായ വിദ്യാര്‍ത്ഥികള്‍
Category I
Kalaprathibha : Master. Mohammed Mashook.P. Kavaratti.
Kalathilakam : Baby. Anju Krishna. GSBS, Agatti.
Kalaprathibha : Master. Mohammed Mashook.P. Kavaratti.
Kalathilakam : Baby. Anju Krishna. GSBS, Agatti.
Category II
Kalaprathibha : Master. Mohammed Ishaq Quraishi.U.P.
MGSSS, Androth.
Kalathilakam : Kumari. Mubashira Mumthaz.C.G.
DRKKMKGSSS, Kalpeni.
Kalaprathibha : Master. Mohammed Ishaq Quraishi.U.P.
MGSSS, Androth.
Kalathilakam : Kumari. Mubashira Mumthaz.C.G.
DRKKMKGSSS, Kalpeni.
Category III
Kalaprathibha : Master. Mohammed Rakheeb.C.G.
DRKKMKGSSS, Kalpeni.
Kalathilakam : Kumari. Bareeya Jalha.Y.A. GSSS, Agatti.
Kalaprathibha : Master. Mohammed Rakheeb.C.G.
DRKKMKGSSS, Kalpeni.
Kalathilakam : Kumari. Bareeya Jalha.Y.A. GSSS, Agatti.
Score Board (Final)
Islands | Category-I | Category-II | Category-III | Total |
Androth | 25 | 68 | 77 | 170 |
Kalpeni | 19 | 52 | 50 | 121 |
Kavaratti | 27 | 35 | 48 | 110 |
Amini | 32 | 31 | 39 | 102 |
Minicoy | 10 | 31 | 31 | 72 |
Agatti | 46 | 15 | 10 | 71 |
Kadmath | 4 | 25 | 18 | 45 |
Kiltan | 7 | 23 | 9 | 39 |
Chetlath | 1 | 8 | 6 | 15 |
Bitra | 0 | 0 | 0 | 0 |
കടപ്പാട്- കലോല്‍സവം സൈറ്റ് :- http://lakshadweepkalolsavam.weebly.com/
കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും കലോല്‍സവം സൈറ്റ് സന്ദര്‍ശിക്കുക
No comments:
Post a Comment