രാമുണ്ണിക്കും, സൈഗാളിനും, വജ്ജഹത്ത് ഹബീബുള്ളയ്ക്ക് ശേഷം ദ്വീപിനെ മനസ്സിറിയുന്ന ഒരഡ്മിനിസ്ട്രേറ്ററും എത്തിയില്ലെന്ന് തന്നെ പറയാം. മറ്റൊരു വിധത്തില്‍ ഇവിടത്തെ ചില രാഷ്ട്രീയ മേലാളന്മാര്‍ വന്നവരെ നേരാം വണ്ണം ഭരിക്കാന്‍ അനുവധിച്ചില്ലെന്ന് പറയുന്നതിലും തെറ്റില്ല. ദ്വീപിന്റെ ഭരണചക്രം തിരിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ തീര്‍ച്ചയായും സ്വതന്ത്ര ചിന്താഗതിക്കാരനാകേണ്ടതാണ്.
ദ്വീപിന്റെ മനസ്സറിയുന്ന, അഴിമതിയും അക്രമ രഹിതവും, ദ്വീപിന്റെ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത പുരോഗമനവും കാഴ്ചവെക്കാന്‍ ശ്രീ.രാജേഷ് പ്രസാദിന് സാധിക്കട്ടെ എന്ന് ദ്വീപ് ആശംസിക്കുന്നു.
No comments:
Post a Comment