ചെത്ത്ലത്ത് :എസ്.എസ്.എഫ് മാസംതോറും നടത്തിവരാറുള്ള സ്വാലാത്ത് മജ്ലിസിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പഠനക്ളാസ്സ്, സെമിനാര്‍, ബദ്രിയ്യത്തില്‍ മങ്കൂസിയ്യ, അലിഫ് ഇസ്ളാമിക് നഴ്സറി കുട്ടികള്‍ക്കായി നടത്തപ്പെട്ട വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. സമാപന ദിവസം സമസ്ത മുശാവറ അംഗവും എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയുമായ ബഹുമാനപ്പെട്ട മൌലാനാ പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തുകയും അലിഫ് നഴ്സറി കുട്ടികള്‍ക്കുള്ള സമ്മാനവും ഓര്‍ഫണ്‍ കെയര്‍ പദ്ധതിയിലൂടെ മര്‍ക്കസ് യതീം കുട്ടികള്‍ക്ക് നല്‍കുന്ന ക്യാഷ്ദാനവും നിര്‍വ്വഹിക്കുകയും സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി തങ്ങള്‍ കവരത്തി സ്വലാത്ത് മജ്ലിസിന് നേതൃത്വം നല്‍കുകയും ചെയ്തു. ഉസ്താദ് മുഖ്യപ്രഭാഷണത്തില്‍ ദ്വീപുകളില്‍ യഥാര്‍ത്ത തരീഖത്തിന്റെ പേരില്‍ കടന്നുകൂടിയ വ്യജന്‍മാരെയും, ബീദഈ പ്രസ്താനക്കാരെയും തിരിച്ചറിഞ്ഞ് സുന്നത്ത് ജമാഅത്തില്‍ ഉറച്ച്നിന്ന് പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം ചെയ്യുകയും വ്യാജതരീഖത്തിന്റെ ലക്ഷണങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ഖാസി (എ.പി.വിഭാഗം) എ. കുന്നിഅഹമദ് മദനി, സഈദ് സഖാഫി (സിറാജുല്‍ ഹുദാ മുദരിസ്), അലി മുഹമ്മദ് ഫൈസി, മുത്തുകോയ ബാഖവി, അബ്ദുറഹ്മാന്‍ സഖാഫി (കടമത്ത്), സിബഹത്തുള്ള അഹ്സനി, മുഹമ്മദ് ഹസ്സന്‍ സഖാഫി എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു. സ്വലാത്ത് മജ്ലിസില്‍ ചെത്ത്ലത്ത് ദ്വീപിലെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. 24- ന് ഭാരത് സീമ എന്ന കപ്പലില്‍ ബഹുമാനപ്പെട്ട പേരോട് അബ്ദുറഹ്മാന്‍ സഖാഫി കേരളത്തിലേക്ക് യാത്ര തിരിച്ചു.
No comments:
Post a Comment