അശ്ലീലങ്ങള്‍ അരങ്ങു തകര്‍ക്കുന്ന ഹാപ്പി ന്യൂ ഇയര്‍ സംസ്ക്കാരങ്ങള്‍ക്കു മുമ്പില്‍ പുതുവര്‍ഷപ്പുലരിയുടെ ഇസ്ലാമിക പരിപ്രേക്ഷ്യത്തെ പരിചയപ്പെടുത്തേണ്ടവരാണ് നമ്മള്‍. വീഞ്ഞ് കുപ്പികള്‍ പൊട്ടിക്കുന്നതിനു പകരം വീണ്ടു വിചാരങ്ങള്‍ രൂപപ്പെടുകയാണ് ഹിജ്റ പുതുവര്‍ഷപ്പുലരിയില്‍ വേണ്ടത്. ഇനിയുള്ള ജീവിതത്തിന്റെ പുതിയ ടൈംടേബിള്‍ രൂപപ്പെടുത്താനുള്ള സന്ദര്‍ഭമാണിത്.
ഹിജ്റ നടന്നത് റബീഉല്‍ അവ്വല്‍ 12നാണ്.എന്നാല്‍ ഹിജ്റ വര്‍ഷത്തിന്റെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ടു മാസവും പതിനൊന്ന് ദിവസവും മുമ്പുള്ള മുഹറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമറി(റ)ന്റെ കൂടിയാലോചനയില്‍ പങ്കെടുത്തവര്‍ ഐക്യകണ്ഠന തീരുമാനിക്കുകയായിരുന്നു(ഹാശിയതുന്നഹ്വില്‍ വാഫി 4/564).
ഹിജ്റ നടന്നത് റബീഉല്‍ അവ്വല്‍ 12നാണ്.എന്നാല്‍ ഹിജ്റ വര്‍ഷത്തിന്റെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ടു മാസവും പതിനൊന്ന് ദിവസവും മുമ്പുള്ള മുഹറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമറി(റ)ന്റെ കൂടിയാലോചനയില്‍ പങ്കെടുത്തവര്‍ ഐക്യകണ്ഠന തീരുമാനിക്കുകയായിരുന്നു(ഹാശിയതുന്നഹ്വില്‍ വാഫി 4/564).
ഖുര്‍ആന്നില്‍ വല്‍ഫജ്രി എന്ന് സത്യം ചെയ്ത പറഞ്ഞത് മുഹറം ഒന്നിന്റെ
പ്രഭാതത്തെയാണെന്ന് അഭിപ്രായമുണ്ട് (കലാന്‍ 498) വല്‍ഫജ്രിയില്‍
പരാമര്‍ഷിച്ച പ്രഭാതം മുഹര്‍റം ഒന്നിന്റെ പ്രഭാതമാണെന്ന് ഇമാം ഖതാദ(റ)
പറഞ്ഞു(ഗാലിയത്ത് 2/85). അല്ലാഹു സത്യസാക്ഷ്യമായി ഉപയോഗിച്ചവയ്ക്ക്
പ്രധാന്യമുണ്ടാകുമെന്ന് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനീ(റ) ഫത്ഹുല്‍ബാരി
14/339ല്‍ പറഞ്ഞതായി ഹാശിയതുല്‍ ഇഖനാഅ് എന്ന ഗ്രന്ഥത്തില്‍ കാണാം. അപ്പോള്‍
വല്‍ഫജ്രി എന്ന വാചകത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ മുഹര്‍റം ഒന്നിന്റെ
പുലരി (പുതുവര്‍ഷപ്പുലരി) മുസ്ലിംകള്‍ക്ക് സുപ്രധാനമാണ്.
കഴിഞ്ഞകാല പാപങ്ങളെല്ലാം മായ്ച്ചുകളയത്തക്കവിധത്തിലുള്ള നിഷ്ക്കളങ്കമായ
തൌബയുമായി മാത്രമേ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാവൂ എന്ന് പണ്‍ഢിതന്മാര്‍
ഒറ്റക്കെട്ടായി പഠിപ്പിച്ചു.
അബദ്ധത്തിലും അശ്രദ്ധയിലുമായി കഴിഞ്ഞകാലം നീ തീര്‍ത്തുകളഞ്ഞു. നിഷിദ്ധ
കാര്യങ്ങള്‍ വര്‍ജ്ജിക്കാന്‍പോലും നിനക്ക് ബോധമുണ്ടായില്ല. ഇനിയെങ്കിലും
കണ്ണുനീര്‍ വാര്‍ത്ത് മുന്‍കഴിഞ്ഞ പാപങ്ങളില്‍ ഖേദിച്ച് പശ്ചാതാപത്തോടെ
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നീ തയാറാവുമോ? എങ്കില്‍, മുന്‍ കഴിഞ്ഞ
പാപങ്ങള്‍ പുതുവര്‍ഷത്തിന്റെ പ്രാരംഭത്തോടെ മാഞ്ഞുപോകുമെന്ന കവിവാക്യമാണ്
മുഹര്‍റമിന്റെ ആരംഭത്തിലുള്ള ഉദ്ബോധനം (ഗാലിയത്ത് 2/86).
പുതുവത്സരാശംസകള്‍ സുന്നത്താണ്. പരസ്പര സ്നേഹവും സന്തോഷവും
പ്രകടിപ്പിക്കലാണ് ആശംസകള്‍ നേരുന്നതിന്റെ പരമലക്ഷ്യം. തഖബ്ബലല്ലാഹു മിന്നാ
വമിന്‍ക്കും(നമ്മില്‍ നിന്നും നിങ്ങളില്‍ നിന്നും അല്ലാഹു സ്വീകരിക്കട്ടെ)
തുടങ്ങിയ ആശംസവാക്കുകളാണ് പറയേണ്ടത്. കാണാനും തൊടാനും പാടുള്ളവര്‍
തമ്മില്‍ ഹസ്തദാനം ചെയ്യലും സുന്നത്താണ്. തഖബ്ബലല്ലാഹു
മിന്‍കും, അഹ് യാകുമുല്ലാഹു ലില്‍ ‘അമലിസ്സ്വാലിഹി, കുല്ല ‘ആം വഅന്‍തും
ബിഖൈര്‍(അല്ലാഹു നിങ്ങളില്‍ നിന്നും സ്വീകരിക്കട്ടെ, ഇതുപോലുള്ള
പ്രവര്‍ത്തനം എപ്പോഴും നടത്താന്‍ ക്ഷേമത്തോടെ അല്ലാഹു താങ്കളെ
ജീവിപ്പിക്കട്ടെ) എന്ന് പ്രത്യാശംസ നല്‍കലും സുന്നത്താണ്(ശര്‍വാനി 3/56)
No comments:
Post a Comment