Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഗത്തി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍- വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്



 അഗത്തി- രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ (RGSH) വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. മറ്റ് ദ്വീപുകാര്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. അഗത്തിയിലേക്കുള്ള യാത്രാ സൗകര്യത്തിന്‍റെ അഭാവമാണ് ഇവിടെ എത്താന്‍ പറ്റാതാവുന്നതെന്ന് മറ്റ് ദ്വീപുകാര്‍ ആരോപിക്കുന്നു. ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഇവിടെ എത്തുന്ന പല രോഗികളും കപ്പല്‍ കിട്ടാതെ ദിവസങ്ങളോളം ഇവിടെ കഴിച്ച് കൂട്ടേണ്ടി വന്നിട്ടുണ്ട്.ഇതിനൊരു പരിഹാരം സര്‍ക്കാര്‍ എത്രയും പെട്ടെന്ന് കണ്ടത്തേണ്ടതാണ്. ചികിത്സക്കായി വന്‍കരയിലേക്കാണ് പോകുന്നതെങ്കില്‍ ശരാശരി 50,000 രൂപയെങ്കിലും ഒരു കുടുംബത്തിന് ചെലവാകുന്നു. ചികിത്സ അഗത്തിയിലാണെങ്കില്‍ അത് 10,000 ന് താഴെ മാത്രമേ ആവുകയുള്ളൂ. ലക്ഷദ്വീപ് സര്‍ക്കാര്‍ ഇത്രയും സൗകര്യം ചെയ്തുവെച്ചിട്ടും ദ്വീപുകാര്‍ ഇത് പ്രയോജനപ്പെടുത്താത്തത് ഈ ഹോസ്പിറ്റലിനെ കുറിച്ചും ഡോക്ടര്‍മാരെകുറിച്ചും അറിയാത്തതാകാം. അതിനാലാണ് ദ്വീപ് ന്യൂസ് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്.
ഇവിടെ ഇപ്പോള്‍ ലഭ്യമായ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഇങ്ങനെ
1. Physician
2.Gynecologist(സ്ത്രീരോഗം)
3. Paediatrician (കുട്ടികളുടെ)
4. Ortho(എല്ലിന്‍റ)
5. Surgery( ശസ്ത്രക്രിയ)
6. E N T (ചെവി, മൂക്ക്, തൊണ്ട)
7. Radiology (ഉടന്‍ എത്തും)
8. Pathology (ഉടന്‍ എത്തും)
ലക്ഷദ്വീപ് സര്‍ക്കാര്‍ മാസം 80 ലക്ഷം രൂപയാണ് ഈ ഹോസ്പിറ്റലിന്‍റെ നടത്തിപ്പിനായി അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കുന്നത്. അതിനാല്‍ ദ്വീപുകാര്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തുക.ഇവിടെ ചികിത്സക്കായി എത്തിയവരുമായി ദ്വീപ് ന്യൂസ് അഭിമുഖം നടത്തിയപ്പോള്‍ ഇവിടത്തെ ചികിത്സയില്‍ ഭൂരിഭാഗവും തൃപ്തരെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ വാര്‍ഡിലെ മുറികള്‍ കുറവുള്ളതും, മരുന്നുകള്‍ ആവശ്യത്തിനില്ലാത്തതും രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു എന്നാണ് അറിയാന്‍ സാധിച്ചത്. ഇവിടെ പല ഉപകരണങ്ങളും ഇനിയും എത്തേണ്ടതായുണ്ട് കക്ഷി രാഷ്ട്ട്രീയ ഭേദമന്യേ RGSH ന്‍റെ പുരോഗതിക്കായി ദ്വീപുകാര്‍ ശ്രമിക്കണമെന്നാണ് ദ്വീപ് ന്യൂസിന്‍റെ എളിയ അഭ്യര്‍ത്ഥന. (നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)