കവരത്തി- കേന്ദ്ര ഗതാഗത മന്ത്രി ശ്രീ.ജി.കെ.വാസന്‍ ദ്വീപ് സന്ദര്‍ശിച്ചു. അഗത്തി,കവരത്തി, ആന്ത്രോത്ത്, കടമത്ത്, കില്‍ത്താന്‍ ദ്വീപുകളാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ലക്ഷദ്വീപ് എം.പി.അഡ്വ.ഹംദുള്ളാ സഈദ് അദ്ദേഹത്തെ അനുഗമിച്ചു. കൂടാതെ കേന്ദ്രത്തില്‍ നിന്നുള്ള പ്രമുഖരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ലക്ഷദ്വീപിലെ ഗതാഗത രംഗത്തെ വിഷമതകള്‍ പഠിക്കാനും കിഴക്ക് ജെട്ടിയുടെ പണികള്‍ നോക്കിക്കാണാനുമായിരുന്നു സന്ദര്‍ശനം. അമിനി, കല്‍പേനി, ആന്ത്രോത്ത് തുടങ്ങിയ ദ്വീപുകളിലെ ജെട്ടിയുടെ പൂര്‍ത്തീകരണത്തിനായി നല്ലൊരു തുക അനുവധിക്കുമെന്നും കില്‍ത്താനിലെ കിഴക്കേജെട്ടിയുടെ പണി ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
No comments:
Post a Comment