ചെത്ത്ലത്ത് :- വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി മക്കയിലേക്ക് പോകുന്ന ഹാജിമാര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ നടത്തി വരാറുള്ളത്പോലെ ചെത്ത്ലത്ത് എസ്.എസ്.എഫ് യൂണിറ്റ് ജെട്ടി പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍വെച്ച് യാത്രയയപ്പ് നല്കി. ഹാജിമാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനക്ക് എ. കുന്നിഅഹമദ് മദനി നേതൃത്വം നല്കി എസ്.വൈ.എസ് പ്രസിഡന്റ് അലിമുഹമ്മദ് ഫൈസി, എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഹസന് സഖാഫി, മുത്ത്കോയ ബാഖവി, യാഖൂബ് സഖാഫി ചെത്ത്ലത്ത് ദ്വീപ് ചയര്പേര്സണ് കെ.വിശൈഖ്കോയ, എന്നിവരും നാട്ടിലെ മറ്റ് പ്രമുഖരും പങ്കെടുത്തു. ഹാജിമാരെ യാത്രയാക്കുന്നതിനായി ദ്വീപിലെ ഭൂരിഭാഗം ജനങ്ങളും ജെട്ടി പരിസരത്ത് എത്തിയിരുന്നു.എല്ലാഹാജിമാരും മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്ത് സന്തോഷത്തോടെ തിരിച്ചെത്തുവാന്‍ അള്ളാഹു തൌഫീഖ് ചെയ്യുമാറാകട്ടെ ആമീന്‍……
No comments:
Post a Comment