Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

22-ാ മത് ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസിന് സമാപനം

( കളിക്കളത്തില്‍ കരുത്ത് തെളിയിച്ച്- ഓവറോള്‍ ചാമ്പ്യന്മാരായ ആന്ത്രോത്ത് ടീം )
(റണ്ണേഴ്സപ്പായ മിനിക്കോയി ടീം)

അഗത്തി- കഴിഞ്ഞ 10 ദിവസമായി നാടിനെ ഉണര്‍ത്തിയ കായികപ്രതിഭകളുടെ ആവേശം കൊണ്ട് ജ്വലിതമായ കരുത്തിന്റ മേള ശുഭകരമായി പര്യവസാനിച്ചു. അഗത്തി സ്റേഡിയത്തില്‍ അരങ്ങേറിയ സമാപന ചടങ്ങ് കൌതുകാ വേഷകരമായിരുന്നു. പ്രൌഡഗംഭീരവും വര്‍ണശബളമായ വേദിയും സദസ്സും സമാപന സമ്മേളനത്തെ ഹൃദ്യമാക്കിത്തീര്‍ത്തു.
വിവിധ ഇനങ്ങളിലായി സ്പോട്സിലും ഗെയിംസിലുമായിരുന്നു മത്സരങ്ങള്‍. ലക്ഷദ്വീപ് സ്കൂള്‍ ഗെയിംസ് എന്നപേരില്‍ ആദ്യമായി നടത്തിയ ഈ മാമാങ്കത്തിന്റെ ആദ്യവിജയം ആന്ത്രോത്ത് ദ്വീപ് കരസ്ഥമാക്കി- 118 പോയിന്റോടെയാണ് ആന്ത്രോത്ത് ഓവറോള്‍ ചാമ്പ്യന്മാരായത്. 99 പോയിന്റുമായി മിനിക്കോയി ദ്വീപാണ് റണ്ണേഴ്സ് അപ്പ്. മൂന്നാം സ്ഥാനം ആതിഥേയരായ അഗത്തിയും കടമത്തും പങ്കിട്ടു.
വിവിധ മത്സരങ്ങളില വിജയികള്‍ക്കുള്ള ട്രോഫികള്‍ പ്രധാന അതിഥിയായ അഗത്തി ചെയര്‍പേഴ്സണ്‍ ശ്രീമതി.ഹമീദത്തും, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹംസക്കോയ, ഹോമിയോ ഡോക്ടര്‍ ഡോ.പ്രേംജലി മരാട്ടെ, അസ്സിസ്റന്റ് എന്‍ജീനിയര്‍ ശ്രീ.ഉക്കാസ് എന്നിവര്‍ നിര്‍വ്വഹിച്ചു.
ചടങ്ങിന് പ്രിന്‍സിപ്പാള്‍ ശ്രീ.ബി.ബി.മുഹമ്മദ് സ്വാഗതം പറഞ്ഞു. ശ്രീ.നിസാമുദ്ധീന്‍ കോയ ഡെപ്യൂട്ടീ കളക്ടര്‍ അധ്യക്ഷപ്രസംഗം നടത്തി. ശേഷം ലോഗോ വരച്ച റസീനാ തസ്നീം എന്ന വിദ്യാര്‍ത്ഥിക്ക് ഡെപ്യൂട്ടി കളക്ടര്‍ ക്യാഷ് അവാര്‍ഡ് നല്‍കി.കൂടാതെ ഉത്ഘാടന മത്സരത്തില്‍ ഭാരതീയം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രഖ്യാപിച്ച 2 ലക്ഷം രൂപ ശ്രീമതി.സറീനാ ഗുല്‍ഷന് ഡെപ്യൂട്ടീ കളക്ടര്‍ കൈമാറി ചടങ്ങിന് അസ്സിസ്റന്റ് ഹെഡ്മാസ്റര്‍ ശ്രീ.എ.മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു. പരിപാടിയുടെ അവസാനം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഒപ്പന നൃത്തം സദസ്യരെ ഹര്‍ഷപുളകിതരാക്കി. 

അവസാന മെഡല്‍ നില

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)