Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

100 കോടിയും കടന്ന് ഫെയ്‌സ്ബുക്ക്

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് ഇനി നൂറുകോടിയുടെ നിറവ്. നിലിവില്‍ നൂറുകോടിയിലേറെ അംഗങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതായി കമ്പനി സ്ഥാപകനും സി.ഇ.ഒ.യുമായ മാര്‍ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഇതോടെ ഫെയ്‌സ്ബുക്ക് പിന്നിടുന്നത്. നൂറുകോടി യൂസര്‍മാര്‍ വഴി 1.13 ലക്ഷംകോടി 'ലൈക്കുകളും' ('likes'), 21900 കോടി ഫോട്ടോകളും ഫെയ്‌സ്ബുക്കിലെത്തിയതായി കമ്പനി പറയുന്നു. യു.എസ്.ടെലിവിഷനില്‍ ഇക്കാര്യം പ്രസ്താവിച്ചതിനൊപ്പം, ഫെയ്‌സ്ബുക്കിലെ തന്റെ പേജില്‍ ഒരു അപ്‌ഡേറ്റും സക്കര്‍ബര്‍ഗ് പ്രസിദ്ധീകരിച്ചു. 'ഈ പ്രഭാതത്തിലെ കണക്കനുസരിച്ച്, ഫെയ്‌സ്ബുക്കില്‍ പ്രതിമാസം നൂറുകോടിയിലേറെ സജീവ അംഗങ്ങളുണ്ട്'-അപ്‌ഡേറ്റില്‍ സക്കര്‍ബര്‍ഗ് പറഞ്ഞു. 'നൂറുകോടി വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കാന്‍ സഹായിക്കുകയെന്നത് ആശ്ചര്യകരമാണ്. ജീവിതത്തിലെ ഏറ്റവും അഭിമാനാര്‍ഹമായ നിമിഷമാണ് എന്നതിനൊപ്പം, ഇതെന്ന വിനയാന്വിതനുമാക്കുന്നു'. ഭൂമുഖത്തെ ഏഴിലൊരാളിലേക്ക് ഫെയ്‌സ്ബുക്ക് എത്തി എന്നാണ്, അംഗസംഖ്യ നൂറുകോടി തികയുന്നു എന്നതിനര്‍ഥം. ഔദ്യോഗികമായി ഫെയ്‌സ്ബുക്ക് നൂറുകോടിയിലെത്തിയത് 2012 സപ്തംബര്‍ 14 നാണെന്ന്, ഫെയ്‌സ്ബുക്ക് ബ്ലോഗായ 'ഓള്‍ഫെയ്‌സ്ബുക്ക്' (AllFacebook) വെളിപ്പെടുത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാക്ഷിയായ ഏറ്റവും വലിയ പ്രതിഭാസമായി മാറിയ ഫെയ്‌സ്ബുക്കിന് എട്ടുവയസ്സേ ആയിട്ടുള്ളൂ. ഹാര്‍വാഡിലെ തന്റെ സഹപാഠിയുടെ ഹോസ്റ്റല്‍ മുറിയില്‍വെച്ച് പത്തൊന്‍പതാം വയസില്‍ സക്കര്‍ബര്‍ഗ് രൂപംനല്‍കിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ഇപ്പോള്‍ നൂറുകോടി പിന്നിടുന്നത്. അംഗസംഖ്യ 50 കോടി തികയാന്‍ ഫോയ്‌സ്ബുക്കിന് ആറുവര്‍ഷം വേണ്ടി വന്നു. പിന്നീട് വെറും രണ്ടുവര്‍ഷംകൊണ്ട് നൂറുകോടി തികഞ്ഞു എന്നു പറയുമ്പോള്‍, ആ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൈവരിക്കുന്ന വളര്‍ച്ചയെത്രയെന്ന് മനസിലാക്കാവുന്നതേയുള്ളൂ. കഴിഞ്ഞ വര്‍ഷം മാത്രം 30 ശതമാനം വളര്‍ച്ചയാണ് സൈറ്റ് രേഖപ്പെടുത്തിയത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)