Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ആംസ്‌ട്രോങ്ങിന് കടലില്‍ അന്ത്യവിശ്രമം

വാഷിങ്ടണ്‍: ചന്ദ്രനിലെ 'പ്രശാന്തിയുടെ കടലി'ലിറങ്ങിയ അന്തരിച്ച ആദ്യചാന്ദ്രയാത്രികന്‍ നീല്‍ ആംസ്‌ട്രോങ്ങിന് കടലില്‍ അന്ത്യവിശ്രമം. ആംസ്‌ട്രോങ്ങിന്റെ കുടുംബവക്താവ് റിക് മില്ലറാണ് അദ്ദേഹത്തിന്റെ മൃതദേഹം കടലില്‍ സംസ്‌കരിക്കുമെന്ന് അറിയിച്ചത്. യു.എസ്. ബഹിരാകാശഏജന്‍സിയായ നാസയും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍, ദിവസമോ സമയമോ വ്യക്തമാക്കിയിട്ടില്ല.
നാസയില്‍ ചേരുംമുമ്പ് യു.എസ്. നാവികസേനയിലെ പൈലറ്റായിരുന്നു ആംസ്‌ട്രോങ്. നാവികസേനയാകും കടലിലെ സംസ്‌കാരം നടത്തുക. ചടങ്ങിന് മതനേതാക്കളാരെങ്കിലും നേതൃത്വംനല്‍കുമെന്ന് നാവിക സേന അറിയിച്ചു. സപ്തംബര്‍ 13-ന് വാഷിങ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ നടക്കുന്ന മരണാനന്തരചടങ്ങുകള്‍ക്ക് ശേഷമാകും ശവസംസ്‌കാരം. നാസാ തലവന്‍ ചാള്‍സ് ബോള്‍ഡനും ഇപ്പോഴത്തെയും മുന്‍കാലങ്ങളിലെയും പ്രമുഖവ്യക്തികളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ആംസ്‌ട്രോങ്ങും സംഘവും ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന കല്ലുകളിലൊന്ന് സൂക്ഷിച്ചിരിക്കുന്നിടമാണ് വാഷിങ്ടണ്‍ നാഷണല്‍ കത്തീഡ്രല്‍. കത്തീഡ്രലിലെ ചടങ്ങുകള്‍ നാസയുടെ ടെലിവിഷന്‍ചാനലിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേഷണംചെയ്യും.
ആംസ്‌ട്രോങ്ങിനെയും സഹയാത്രികരെയും വഹിച്ച 'ഈഗിള്‍' പേടകം 1960 ജൂലായ് 20-ന് ഇറങ്ങിയ ചന്ദ്രനിലെ താഴ്ന്ന പ്രദേശമാണ് 'പ്രശാന്തിയുടെ കടല്‍' എന്നറിയപ്പെടുന്നത്. ആഗസ്ത് 25-ന് എണ്‍പത്തിരണ്ടാം വയസ്സിലാണ് ആംസ്‌ട്രോങ് അന്തരിച്ചത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)