ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍
പ്രതിഷേധിച്ച് യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസ്
പിന്‍വലിച്ചു. വെള്ളിയാഴ്ച പാര്‍ട്ടി മന്ത്രിമാര്‍ രാജിവെക്കുമെന്ന്
തൃണമൂല്‍ നേതാവ് മമത ബാനര്‍ജി പറഞ്ഞു. ഇതോടെ യു.പി.എ. സര്‍ക്കാര്‍
ന്യൂനപക്ഷമായി. എന്നാല്‍ എസ്.പി, ബി.എസ്.പി. പിന്തുണയുള്ളതിനാല്‍
തല്‍ക്കാലം സര്‍ക്കാര്‍ വീഴില്ല. കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി
പാര്‍ലമെന്ററി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തിയാണ് മമത തീരുമാനം
പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിനേയും കേന്ദ്രസര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചാണ് പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം മമത പ്രഖ്യാപിച്ചത്. ഡീസല്‍ വിലക്കയറ്റവും ചില്ലറ വ്യാപാരമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപ അനുമതിയുമുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണം എന്നുമാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ 72 മണിക്കൂര്‍ അന്ത്യശാസനം തിങ്കളാഴ്ച വൈകിട്ട് അവസാനിച്ച സാഹചര്യത്തില്‍ അടുത്ത തീരുമാനത്തിനായി യോഗം ചേരുകയും അന്തിമതീരുമാനം മമതയ്ക്ക് വിടുകയുമാണ് ചെയ്തത്.

No comments:
Post a Comment