കോഴിക്കോട്- എല്ലാ ദ്വീപിലും പത്താം ക്ളാസ്സ് തത്യുല്യതാ പരീക്ഷാ കേന്ദ്രം തുറക്കും മലബാര്‍ ദ്വീപ് വെല്‍ഫയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച കാര്യഗൈഡന്‍സ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ക്ളാസ്സ് ഞായറാഴ്ച(3) അവസാനിക്കും. പരിപാടിയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. അദ്ദേഹം ലക്ഷദ്വീപില്‍ സന്ദര്‍ശിക്കുമെന്നും വിദ്യാഭ്യാസ കാര്യങ്ങള്‍ നിരീക്ഷിക്കുമെന്നും അറിയിച്ചു. ക്ളാസ്സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുമായി മണിക്കൂറോളം മന്ത്രി ചെലവഴിച്ചു. നേരത്തെ സി.ജി. ഡയരക്ടറും ദ്വീപിലെ ഏക ശാസ്ത്രജ്ഞനുമായ അലിമണിക്ഫാനും പരിപാടിയില്‍ പങ്കെടുത്തിരിന്നു. വിവിധ ദ്വീപുകളില്‍ നിന്നായി 30 ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നു. വെള്ളിമാട് കുന്നിലെ ജെ.ഡി.ടി ഇസ്ളാമിക് കോംപ്ളക്സിലാണ് പരിപാടി നടക്കുന്നത്.
No comments:
Post a Comment