Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഐ ജിയുടെ പ്രവാചക പ്രഭാഷണം യൂറ്റ്യൂബില്‍ സൂപ്പര്‍ ഹിറ്റ്


തിരുവനന്തപുരം: റമദാന്‍ മാസത്തില്‍ യൂറ്റ്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഐ ജി ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ പ്രവാചക പ്രഭാഷണം ശ്രദ്ധേയമാവുന്നു. ഇസ്ലാമിന്റെ ആദര്‍ശങ്ങളെപ്പറ്റിയും പ്രാവചകനെപ്പറ്റിയും ആധികാരികമായി സംസാരിക്കുന്ന ശബ്ദരേഖയാണ് ഓഗസ്‌റ്റ് അഞ്ചിന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരൊറ്റദിവസംകൊണ്ട് പതിനയ്യായിരത്തോളം ആളുകള്‍ കാണുകയും നൂറുകണക്കിന്  അനുകൂല- പ്രതികൂല കമന്റുകള്‍ ഇതിന് ലഭിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.
ഇതേസമയം, പോസ്റ്റില്‍ ഉളള​ശബ്ദം ഐ ജിയുടേത് അല്ല എന്ന കമന്റുകളും ശക്തമായി നിലനില്‍ക്കുന്നു. പോസ്റ്റിന്റെ ആധികാരികതയെയും അതിലെ വിഷയത്തെയും ചൊല്ലി വിവിധ ആളുകള്‍ കമന്റുകളിലൂടെ ഏറ്റുമുട്ടുന്നുമുണ്ട്. അലക്‌സാണ്ടര്‍ ജേക്കബിന്റെ പ്രഭാഷണത്തിന് ഡി ജി പി ജേക്കബ് പുന്നൂസിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതുമാണ്.
തന്റെ ജന്‍മനാടായ തുമ്പമണ്ണിലെ മുസ്ലീങ്ങളുടെ ചരിത്രം ഓര്‍മിപ്പിച്ചാണ് ഐ ജിയുടെ പ്രഭാഷണം തുടങ്ങുന്നത്. പിന്നീട് മുഹമ്മദ് നബിയുടെ പ്രസക്തിയും പ്രാധാന്യവും വിവരിച്ച് ഇസ്ലാമിന്റെ വിവിധ വശങ്ങളിലേക്ക് പ്രഭാഷണം കടക്കുന്നു. ഏകദേശം ഒരുമണിക്കൂഞ്ഞ ദൈര്‍ഘ്യമുളള​പ്രഭാഷണം ഇസ്ലാമിന്റെയും പ്രവാചകന്റെയും  ചരിത്രം അനാവരണം ചെയ്യുന്നു.
വിശ്വവിഖ്യാത ചരിത്രകാരനായ ആര്‍നോള്‍ഡ് ജെ ടോയന്‍ബിയെ ഉദ്ധരിച്ചാണ് അലക്‌സാണ്ടര്‍ ജേക്കബ് പ്രഭാഷണത്തിന്റെ ആധികാരികത ഉറപ്പാക്കുന്നത്. പിന്നീട് പ്രവാചകന്റെ ജീവിതം, ഇരുണ്ടയുഗം, പ്രവാചകന്‍ ലോകത്തെ മാറ്റിമറിച്ചത്, പ്രവാചകന്‍ മുന്നോട്ടുവച്ച രാഷ്ട്രീയം, വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം, ഏകദൈവ വിശ്വാസം, മനുഷ്യാവകാശം,  മാനവികത, ഇഹ-പരലോകജീവിതം തുടങ്ങി വിവിധ ദര്‍ശനങ്ങള്‍ വിശദവും വ്യക്തവുമായി അദ്ദേഹം വിവരിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസികള്‍ക്ക് മാത്രമല്ല, ചരിത്രം ഇഷ്‌ടപ്പെടുന്നവര്‍ക്കും ഐ ജിയുടെ പ്രഭാഷണം മുതല്‍ക്കൂട്ടാവും.

1 comment:

Anonymous said...

ഇസ്ലാമിനെയും പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങളേയും മനസ്സിലാക്കിയ നിങ്ങളെ പോലെയുള്ള ആളുകള്‍ മറ്റു മതങ്ങളില്‍ ഉണ്ട് എന്നതില്‍ വളരെ ശന്തോഷമുണ്ട്. ഇസ്ലാമിനെ മനസ്സിലാക്കിയ ഒരാളും ഇസ്ലാം തീവ്രവാദ മതമാണ് എന്നു പറയുകയില്ല. അത് കൊണ്ട് എല്ലാ മതത്തിന്‍റെ ആളുകളും സൊന്തം മതത്തിനെ മനസ്സിലാക്കുന്നതോട് കൂടെ ഇസ്ലാംമതത്തെയും മനസിലാക്കുക. അള്ളാഹു നിങ്ങളെ പോലെയുള്ള ആളുകളെ കൊണ്ട് സത്യം വെളിവാക്കാനും സത്യം വിജയിക്കുകയും ചെയ്യട്ടെ സത്യം യേതു മതത്തിലാണോ ആ മതവും വിജയിക്കട്ടേ അള്ളാഹു നിങ്ങളെ ഹിതായത്തിലാക്കട്ടെ ....ആമീന്

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)