Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

യാക്കൂബ് മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ്



കില്‍ത്താന്‍(15.8.12)- ഗവ.സീനിയര്‍സെക്കണ്ടറിസ്കൂള്‍ മലയാള ഭാഷാ അധ്യാപകനായ ശ്രീ.യാക്കൂബ് മാസറ്റര്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല അധ്യാപകനുള്ള ദേശീയ പുരസ്ക്കാരത്തിന് അര്‍ഹനായി. സെപ്ററംബര്‍ 5 ന് ഡല്‍ഹിയില്‍വെച്ച് ഇന്ത്യന്‍ പ്രസിഡന്‍റ് അവാര്‍ഡ് വിതരണം ചെയ്യും. 1979 ല്‍ ഭാഷാ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം കില്‍ത്താന്‍, മിനിക്കോയി, അമിനി, കടമം, ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ദ്വീപുകണ്ട ഭാഷാ അധ്യാപകന്മാരില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. അദ്ദേഹത്തിന് ഈ പുരസ്കാരം വളരെ നേരത്തെതന്നെ ലഭിക്കേണ്ടതായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റ ശിശ്യത്വം ലഭിച്ച ഏതൊരു വ്യക്തിയും പറയുക. സൗമ്യമായ പെരുമാറ്റവും ലാളിത്യജീവിതവും കൃത്യനിഷ്ടയും സാമൂഹികസേവനവുമെല്ലാം ഈ വ്യക്തിത്വത്തില്‍ നമുക്ക് ദര്‍ശിക്കാനാവും. ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘത്തിന്‍റെ സ്ഥാപകപ്രസിഡന്‍റും കണ്ണാടിപ്പാത്ത മാഗസിന്‍റെ അസോസിയേറ്റ് എഡിറ്ററുമാണദ്ദഹം. ലക്ഷദ്വീപിലെ നവാഗതരായ അധ്യാപകര്‍ക്ക് യാക്കൂബ് മാസ്ററര്‍ ഒരു മാതൃയാണ്.

ദ്വീപുന്യൂസിന്‍റെ ആശംസകള്‍

1 comment:

mik said...

All the best wishes to you Sir.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)