വാഷിങ്ടണ്‍: ഈജിപ്തില്‍ ഇതുവരെ കണ്ടെത്തപ്പെടാതെ കിടന്ന രണ്ട് പിരമിഡ് സമുച്ചയങ്ങള്‍ കൂടിയുണ്ടെന്ന് 'ഗൂഗിള്‍ എര്‍ത്ത്' ഉപഗ്രഹ ചിത്രങ്ങള്‍ സൂചന നല്‍കി. ഗിസായിലെ പ്രശസ്ത പിരമിഡിന്റെ മൂന്നിരട്ടി വലിപ്പമുണ്ട് ഈ സമുച്ചയത്തിന്.ഉപഗ്രഹസാങ്കേതികവിദ്യ ഉപയോഗിച്ച് പുരാവസ്തു ഗവേഷണം നടത്തുന്ന ആഞ്ജല മൈകോള്‍ ആണ് പുതിയ കണ്ടെത്തലിന് പിന്നില്‍.നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഈ ഗവേഷക പറയുന്ന രണ്ടുസമുച്ചയങ്ങളും ഇതുവരെ കണ്ടെത്തിയിട്ടുള്ളവയുടെ പട്ടികയില്‍ പെടുന്നതല്ലെന്ന് ഈജിപ്തിലെ പിരമിഡുകളെക്കുറിച്ച് പഠനംനടത്തുന്ന നബില്‍ സലിം വ്യക്തമാക്കുകയും ചെയ്തു. അപ്പര്‍ ഈജിപ്തിലെ അബു സിധും നഗരത്തില്‍നിന്ന് 19 കിലോമീറ്റര്‍ ദൂരെയാണ് പിരമിഡ് സമുച്ചയമെന്ന് കരുതുന്ന ആദ്യസ്ഥലം. കാലപ്പഴക്കത്തില്‍ മണ്ണടിഞ്ഞ പുരാതനനിര്‍മിതികള്‍ അടങ്ങുന്നതെന്നു തോന്നിക്കുന്ന വിചിത്ര ഘടനയാണിവിടത്തെ ഭൂമിക്ക്. ഫയൂം മരുപ്പച്ചക്കരികെയാണ് രണ്ടാമത്തെ സമുച്ചയം. രണ്ടുപ്രദേശവും പിരമിഡ് സമുച്ചയത്തിന്റെ ഭാഗമാണെന്ന് ഏതാണ്ടുറപ്പാണെന്നാണ് ഉപഗ്രഹചിത്രങ്ങള്‍ സൂക്ഷ്മ വിശകലനത്തിന് വിധേയയാക്കിയ ആഞ്ജല പറയുന്നത്. സ്ഥലത്ത് നേരിട്ടുപോയി വിശദമായ പഠനം നടത്തിയാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ലോകത്തെ സപ്താത്ഭുതങ്ങളില്‍ ഏറ്റവും പഴയതാണ് ഗിസായിലെ പിരമിഡ്.
No comments:
Post a Comment