ന്യൂഡല്‍ഹി: ഭാരതത്തിന്റെ 13ാമത് രാഷ്ട്രപതിയായി ഇനി പ്രണബ് മുഖര്‍ജി. പകുതി സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എതിര്‍സ്ഥാനാര്‍ത്തിയായ പി.എ സങ്മയേക്കാള്‍ വ്യക്തമായ ലീഡാണ് പ്രണബിന് ഉള്ളത്. വോട്ടെണ്ണല്‍ തുടരുന്നതിനിടെ അദ്ദേഹത്തിന് ലഭിച്ച വോട്ടുകളുടെ മൂല്യം 5,64,469 കവിഞ്ഞു. ഈമാസം 25ന് അദ്ദേഹം രാഷ്ട്രപതിയായി ചുമതലയേല്‍ക്കും.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും മുന്‍ ലോക് സഭാ സ്പീക്കറുമായ പി.എ സങ്മയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം 2,57,466 മാത്രമാണ്.
അഞ്ചുമണിക്ക് ഇരുപത് സംസ്ഥാനങ്ങളിലെ വോട്ടുകള്‍ മാത്രാണ് എണ്ണിക്കഴിഞ്ഞതെന്ന് രാജ്യസഭാ സെക്രട്ടറി ജനറല്‍ വി.കെ. അഗ്നിഹോത്രി അറിയിച്ചു.
ബിജെപി ഭരിക്കുന്ന ഛത്തിസ് ഗഢ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെങ്കിലും കര്‍ണാടകയില്‍ പ്രണബിനാണ് വോട്ടുകള്‍ കൂടുതല്‍. 19 ബിജെപി എം.എല്‍.എമാര്‍ പ്രണബിന് വോട്ടുചെയ്തിട്ടുണ്ട്. ഇവിടെ പ്രണബ് 117 വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ സങ്മയ്ക്ക് 103 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
രാഷ്ട്രപതിയാകാന്‍ലഭിക്കേണ്ട വോട്ടുകളുടെ കുറഞ്ഞമൂല്യം 5,25,140 ആണ്. പകുതി സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രണബ് ഈ മാര്‍ക്ക് കടന്നു.
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് അടക്കം 15 പേരുടെ വോട്ടുകള്‍ അസാധുവായി. ഇവയില്‍ ഒന്‍പത് വോട്ടുകള്‍ പ്രണബിന് ലഭിക്കുമെന്നായിരുന്നു യു.പി.എയുടെ വിശ്വാസം.
പശ്ചിമ ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതികൂടിയാണ് പ്രണബ് മുഖര്‍ജി. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ പ്രധാനമന്ത്രിപദം വരെ അടുത്തെത്തി നഷ്ടപ്പെട്ട പ്രണബിന് ഇനി വിധേയത്വം ഭരണഘടനയോടുമാത്രം.
No comments:
Post a Comment