അഗത്തി (02/07/2012):
Agatti Blue Ocean United (ABOU) നടത്തിയ ആവേശഭരിതമായ Football ടൂർണമെൻറിൽ
"അഗത്തി ഹണ്ടേയ്സി"നെ തോൽപ്പിച്ച് "മായാ" ചാമ്പ്യന്മാരായി. സമനില വഴങ്ങി
അവസാനിച്ച കളിയിൽ ശൂട്ടൗട്ടിലൂടേയാണ് "മായാ" കപ്പ് സ്വന്തമാക്കിയത്. സമാപന
സമ്മേളനത്തിൽ വിജയികൾക്കുള്ള ചമ്പ്യൻസ് ട്രോഫി അമിനി ദ്വീപ് മുൻസിഫ് ശ്രീ.
ചെറിയ കോയയിൽ നിന്നും "മായാ" ഏറ്റുവാങ്ങി. അഗത്തി സീനിയർ സെക്കൻഡറി
പ്രിൻസിപ്പാൾ ശ്രീ.മുഹമ്മദ്, അഗത്തി ചീഫ് എക്സികുട്ടീവ് ഓഫീസർ പി.പി. ഹൈദർ,
ഓ.ജി. മൂസ, സീനിയർ ഫുട്ബോൾ പ്ലയർ എം. മഹ്മൂദ് എന്നിവർ പ്രത്യേക
അതിഥികളായിരുന്നു.
No comments:
Post a Comment