Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

വിദ്യാര്‍ത്ഥി സമരം ശക്തമായി- സ്കൂളുകള്‍ സ്തംഭിച്ചു- അധ്യാപകരെ പൂട്ടിയിട്ടു:

അഗത്തി (19/06/2012): അധ്യയന വര്‍ഷം തുടങ്ങി 25 ല്‍ അധികം പ്രവര്‍ത്തി ദിവസം പിന്നിട്ടിട്ടും അധ്യാപക ക്ഷാമം തുടരുന്ന വിവിധ ദ്വീപുകളില്‍ വിദ്യാര്‍ത്ഥി സമരം ശക്തമായി.

ഞായറാഴ്ച്ച സൂചനാ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്തംഭിപ്പിച്ചു. ഇന്നലെ(18/06/2012) ഒഴിവ്‌ ദിവസത്തെ തുടര്‍ന്ന്‌ സമരം ഇന്നും തുടര്‍ന്നു. അധ്യാപകരെ പ്രതീകാത്മകമായി ഓഫീസ്‌ റൂമില്‍ പൂട്ടിയിട്ടു. വളരെ സമാധാനപരമായിരുന്നു പ്രതിഷേധം. പിന്നീട്‌ അധ്യാപകരെ മോചിപ്പിച്ചു. അധ്യാപകര്‍ ഇതിനോട്‌ ധാര്‍മ്മികമായി സഹകരിക്കുകയായിരുന്നു. സമരക്കാര്‍ക്ക്‌ ശേഷം വിവിധ രാഷ്ട്രീയ അനുഭാവ സംഘടനകള്‍ പ്രിന്‍സിപ്പാളുമായി സ്ഥിതി ഗതികള്‍ വിലയിരുത്തി.

വളരെ ഗൌരവമായി ഈ വിവരങ്ങള്‍ ആഴ്ചകള്‍ക്ക്‌ മുമ്പ്‌ ബന്ധപ്പെട്ടവരെ അറിയിച്ചതാണ്‌. കൂടാതെ സ്കൂള്‍ മാനേജ്‌മെന്‍റ്‌ കമ്മിറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്ത്‌ അധികൃതരെ കവരത്തിയിലേക്ക്‌ നേരിട്ട്‌ അയച്ചതുമാണ്‌. അവര്‍ സ്കൂളിന്‍റെ അവസ്ഥ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതാണ്‌. എന്നാല്‍ പ്രശ്നത്തിന്‌ ശാശ്വത പരിഹാരം കാണാന്‍ വകുപ്പിന്‌ ഇത്‌ വരെ കഴിഞ്ഞിട്ടില്ല.


 കില്‍ത്താന്‍:
വര്‍ഷങ്ങളായി തുടരുന്ന കോണ്‍ട്രാക്റ്റ്‌ നിയമന്‍ തുടരുന്നു. കില്‍ത്താനില്‍ കഴിഞ്ഞ വര്‍ഷം ആകാശത്തേക്ക്‌ വെടിയുതിര്‍ക്കാന്‍ കാരണമായ വിദ്യാര്‍ത്ഥി-രക്ഷിതാക്കളുടെ സംയുക്ത പ്രക്ഷോഭത്തെ തുടര്‍ന്ന്‌ ധൃതിപിടിച്ച്‌ ഒരുപിടി അധ്യാപകര്‍ക്ക്‌ പ്രമോഷന്‍ കൊടുത്ത്‌ പ്രശ്നം പരിഹരിച്ചിരുന്നു. ചിലരെ "വര്‍ക്ക്‌ അറേഞ്ചില്‍ കില്‍ത്താനിലേക്ക്‌ അയച്ചിരുന്നു. എന്നാല്‍ ഇവരെ തിരിച്ച്‌ വിളിപ്പിച്ചതോടെ കില്‍ത്താനിലെ വിദ്യാര്‍ത്ഥികളും പ്രക്ഷോഭം ആരംഭിച്ചിരുന്നു.
കടമത്ത്‌:
കടമത്തില്‍ SSLC കുട്ടികള്‍ക്ക്‌ അധ്യാപകരില്ലാത്തതില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)