Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

രാഷ്ട്രഭാഷയോടുള്ള അവഗണന

കവരത്തി(28.5.12):- എഡൂക്കേഷന്‍ഡിപ്പാര്‍ട്ട്മെന്‍റ് രാഷ്ട്രഭാഷയായ ഹിന്ദിയോട് അവഗണന കാണിക്കുന്നതായി ആരോപണം. 2010 ഡിസംബറില്‍ LT Hindi(Contract) ന്‍റെ Notification പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ഒന്നര വര്‍ഷം തികയുന്നു. 2011 മാര്‍ച്ച് 31 വരെയായിരുന്നു Notification ന്‍റെ കാലാവധി. ഈ കാലാവധിക്കുള്ളില്‍ അപേക്ഷ ക്ഷണിച്ചിതല്ലാതെ ചെക്ക്ലിസ്റ്റ് പോലും പബ്ലിഷ് ചെയ്തില്ല. എന്നാല്‍ 2011-12 അധ്യയന വര്‍ഷത്തില്‍ ഒരു നോട്ടിഫിക്കേഷന്‍ പോലുമില്ലാതെ പഴയ അപേക്ഷയുടെ പുറത്ത് ചെക്ക്ലിസ്റ്റ് പബ്ലിഷ് ചെയ്തു. ഇതിന് ശേഷം 25.11.2011 ന് കവരത്തിയ്ല്‍ വെച്ച് ഇന്‍റ്റര്‍വ്യൂ നടത്തി. ഇതുവരെയായി Education കോണ്‍ട്രാക്ട് പോസ്റ്റിന് ഇന്‍റര്‍വ്യൂ നടത്താത്തതാണ്. എന്നാല്‍ ഈ ഇന്‍റര്‍വ്യൂവിനെ തുടര്‍ന്ന് 2 സ്റ്റേ ഓര്‍ഡര്‍ നിലവില്‍ വന്നു. ഈ രണ്ട് സ്റ്റേയും 2011-12 കാലാവധിക്കുള്ളില്‍ എറണാകുളം ബെഞ്ച് വെക്കേറ്റ് ചെയ്തിട്ടും ഇന്ന് വരെ ഈ പോസ്റ്റുകള്‍ നികത്തിയില്ല. 
ഇതിനേക്കാള്‍ പ്രാധാന്യമില്ലാത്ത Drawing Teachers, Music Teachers ന്‍റെ Notification ഡിപ്പാര്‍ട്ട്മെന്‍റ് ഇറക്കിക്കഴിഞ്ഞു. രാഷ്ട്രഭാഷയായ ഹിന്ദിയോട് കാണിക്കുന്ന അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആഗ്രഹം.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)