അഗത്തി(15/05/2012):
ഇവിടുത്തെ രണ്ട് ആശുപത്രികളിലും മരുന്നുകള്‍ ആവശ്യാനുസരണം
എത്തിക്കുന്നില്ല. മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് അഗത്തിയോട്
കാണിക്കുന്ന അവഗണന ശക്ത്മാകുന്നതിന്‍റെ അടയാളമെന്നാണ് ഇവിടുത്ത്‌കാര്‍
ആരോപിക്കുന്നത്. അമൃതയുടെ കീഴിലുള്ള രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി
ആശുപത്രി എടുത്ത് മാറ്റാനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്നുള്ള ശക്തമായ
വിശ്വാസത്തിലാണ് ഭൂരിഭാഗം ജനങ്ങളും. അടുത്തിടെ വിജയകരമായി ഒരു ഡസനോളം
ശസ്ത്രക്രിയകള്‍ നടന്നിരുന്നു. ഇതില്‍ ഒന്നാമത്തെ ശസ്ത്രക്രിയ വന്‍കരയില്‍
നടത്തിയിരുന്നെങ്കില്‍ 1.5 ലക്ഷത്തില്‍ അധികം ചെലവായേനെ. ഇപ്പോള്‍
ശസ്ത്രക്രിയക്ക് ആവശ്യമായ മരുന്നുകള്‍ എത്തുന്നില്ല. ഇതോടെ ശസ്ത്രക്രിയകള്‍ അവതാളത്തിലായി. സ്കാനിങ്ങിന് എത്തുന്ന ഗര്‍ഭിണികളെപോലും മടക്കി അയച്ച സംഭവം ഉണ്ട്.
അഗത്തിയിലെ
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍റെ അവസ്ഥയും ഏതാണ്ട് ഇങ്ങനെ തന്നെ.
കോപ്ലക്സ് ഗുളിക പോലും ഇല്ലാത്ത ഒരു പുരാണ കാലത്തിന്‍റെ സ്മരണകളിലേക്കാണ്
നമ്മുടെ ഓട്ടം. സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്നും കുറിക്കുന്ന
മരുന്നുകള്‍ യില്‍ ചെന്നാല്‍ അവിടുന്നും മടക്കി അയക്കുന്ന പതിവ്
തുടരുന്നു. ബന്ധപ്പെട്ടവര്‍ വളരെ ഗൌരവത്തില്‍ ഈ വിഷയം
പരിഗണിച്ചില്ലെങ്കില്‍ ഇവിടുത്തെ ആരോഗ്യ മേഖല കൂടുതല്‍
അവതാളത്തിലാകുമെന്ന് തീര്‍ച്ച.
-------------------------------------------------------------------------------
(സംയുക്ത റിപ്പോര്‍ട്ടര്‍ (ദ്വീപ്‌ന്യൂസ്, ഐലന്‍ട് എക്സ് പ്രസ്)).
(സംയുക്ത റിപ്പോര്‍ട്ടര്‍ (ദ്വീപ്‌ന്യൂസ്, ഐലന്‍ട് എക്സ് പ്രസ്)).
No comments:
Post a Comment