ദ്വീപ്
ന്യൂസ് ഒരുപാട് നാളായി
പ്രസിദ്ധീകരിക്കാന്‍
ആഗ്രഹിക്കുന്ന ഒരു പോസ്റ്റാണിത്.
ഇത് ഒരു വിപ്ലവമാകട്ടെ
എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
പ്രത്യേകിച്ച്
വിദ്യാഭ്യാസത്തിന്‍റെ
മേല്‍നോട്ടം ജനപ്രധിനിധികള്‍
ഏറ്റെടുത്ത ഈ ആദ്യ നിമിഷത്തില്‍.
ഇതിലെ
അഭിപ്രായങ്ങള്‍ ദ്വീപ്
ന്യൂസിന്‍റെ സ്വന്തമല്ല.
വിദ്യാഭ്യാസ
വിദഗ്ധരുടേയും രക്ഷിതാക്കളുടേയും
വിദ്യാര്‍ത്ഥികളുടേയും
അഭിപ്രായ സമന്വയത്തിലൂടെ
ശേഖരിച്ച വിവരങ്ങളാണിതില്‍.
നിങ്ങളുടെ അഭിപ്രായം
Commend ലുടെ
രേഖപ്പെടുത്തുമല്ലോ.
എല്ലാ
ദ്വീപുകളില്‍ CBSE ഇംഗ്ലീഷ്
മീഡിയം തുടങ്ങിയിട്ട് എട്ട്
വര്‍ഷം പൂര്‍ത്തിയാകുന്നു.
ആദ്യം മലയാളം മീഡിയം
പൂര്‍ണ്ണമായും എടുത്ത് കളഞ്ഞ്
ഈ സിലബസ് പഠിപ്പിക്കാനായിരുന്നു
സര്‍ക്കാരിന്‍റെ തീരുമാനം
. എന്നാല്‍ വിവിധ
ദ്വീപുകളില്‍ നിന്നുള്ള
എതിര്‍പ്പിനെ തുടര്‍ന്ന്
മലയാളം മീഡിയം നിലനിര്‍ത്താന്‍
സര്‍ക്കാര്‍ നിര്‍ബന്ധിതരായി.
പക്ഷെ ഇംഗ്ലീഷ്
മീഡിയത്തെക്കാള്‍ വിദ്യാര്‍ത്ഥികളുടെ
എണ്ണം വളരെ കുറവാണ് മലയാളം
മീഡിയത്തില്‍.
എട്ടാം
ക്ലാസ്സ് പാസ്സായി നില്‍ക്കുന്ന
CBSE വിദ്യാര്‍ത്ഥികള്‍
സിലബസിനൊത്ത നിലവാരത്തിലുണ്ടോ?.
പ്രതികരണം ഇങ്ങനെയാവാം.1)
ടീച്ചേഴ്സ് CBSE
പഠിപ്പിക്കാന്‍
പ്രാപ്തരല്ല. അതിനാല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവാരം കിട്ടിയില്ല. 2)
കുട്ടികളുടെ പഠനത്തിന്
രക്ഷിതാക്കളുടെ പങ്ക് കുറഞ്ഞു
കാരണം 'സംഭവം'
പറഞ്ഞു കൊടുക്കാന്‍
പറ്റുന്നില്ല. …
എന്തൊക്കെപ്പറഞ്ഞാലും
ഈ കുട്ടികള്‍ നാളത്തെ
പൗരന്മാരാവേണ്ടതല്ലേ?.
ഇതിനുള്ള ഉത്തരം
നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.
അതായത് CBSE സിലബസ്
ഗ്രഹിക്കുന്നതില്‍ ദ്വീപിലെ
വിദ്യാര്‍ത്ഥികളില്‍ 90
ശതമാനത്തോളം
പരാജിതരാണ്.
ഇനി
ഇതിനുള്ള കാരണങ്ങള്‍ നോക്കാം.
നേരത്തെ പറഞ്ഞത്പോലെതന്നെ.
1) ടീച്ചേഴ്സ് CBSE
പഠിപ്പിക്കാന്‍
പ്രാപ്തരല്ല (മുഴുവനായും
ഇല്ലെന്ന് പറയുന്നില്ല).
2) രക്ഷിതാക്കള്‍ക്ക്
വിട്ടില്‍വെച്ച് ഈ സിലബസ്
പറഞ്ഞ് കൊടുക്കാന്‍ പറ്റുന്നില്ല.
3) ടെക്റ്റ് ബുക്ക്
കട്ടി കൂടുതലാണ്. 4) CBSE
ടെക്സ്റ്റില്‍
പറയുന്ന ജീവിത രീതികളും ഭക്ഷണ
പാനീയങ്ങളും വേഷവിധാനങ്ങളും
എല്ലാം നമുക്ക് അപരിചിതമായ
നോര്‍ത്ത് ഇന്ത്യയുടേതാണ്.
5) ഈ സിലബസ് ടീച്ചേഴ്സ്
മുഴുവനായും കവര്‍ ചെയ്യുന്നില്ല.
…
എന്താണ്
ഇതിനൊരു പരിഹാരം.
യഥാര്‍ത്ഥത്തില്‍
രക്ഷിതാക്കളില്‍ വന്ന ഒരു
തെറ്റിദ്ധാരണ ഇംഗ്ലീഷ്
അറിഞ്ഞാല്‍ അവന് ഏത് പരീക്ഷയും
പാസ്സാകാം എന്നത് തന്നെയാണ്.
നിങ്ങളുടെ അഭിപ്രായത്തില്‍
ഇത് ശരിയാണോ?. അങ്ങനെയാണെങ്കില്‍
കോവളത്ത് കപ്പലണ്ടിവിറ്റ്
നടക്കുന്ന ഇംഗ്ലീഷ് നന്നായി
കൈകാര്യം ചെയ്യാന്‍ പറ്റുന്ന
കുട്ടി IAS എഴുതിയാല്‍
പാസ്സാകുമോ?. അതേപോലെ
ഇംഗ്ലണ്ടിലെയും അമേരിക്കയിലേയും
എല്ലാ വിദ്യാര്‍ത്ഥികളും
ഡോക്ടറും എന്‍ജീനിയറുമാവേണ്ടതല്ലേ?.
അപ്പോള്‍
ഇംഗ്ലീഷ് ഭാഷ അറിഞ്ഞത് കൊണ്ട്
ഒരാള്‍ക്ക് എല്ലാം നേടാം
എന്ന് കരുതേണ്ട. പക്ഷെ
അതിന്‍റെതായ ഗുണങ്ങള്‍
ഉണ്ടെന്നതില്‍ ഞങ്ങളും
എതിര്‍ക്കുന്നില്ല.
നിങ്ങളുടെ
സ്വന്തം കുട്ടി പഠിക്കുന്ന
ഒരു CBSE ടെക്സ്റ്റ്
ഒന്ന് മറിച്ച് നോക്കൂ. ഹോ
ഭയങ്കരം!!! നല്ല
സ്റ്റാന്‍ഡേര്‍ഡ് !!! ഒന്നും
എനിക്കു മനസ്സിലാകുന്നില്ല.
എന്നൊക്കെയായിരിക്കും
നിങ്ങള്‍ക്ക് തോന്നുക.
എന്നാല്‍
ഇനി മലയാളം മീഡിയത്തിന്‍റെ
കാര്യത്തിലേക്ക് കടക്കാം.
ലോകത്തിലെ ഏറ്റവും
വലിയ അല്ലെങ്കില്‍ ഇന്ത്യയിലെ
ഏറ്റവും വലിയ ബുദ്ധി ജീവികളുടെ
നാട് ഏത് എന്ന ചോദ്യത്തിന്
ഒറ്റ ഉത്തരമേയുള്ളു. കേരളം.
അതെ സാക്ഷരതയില്‍
ഏറ്റവും മുന്നില്‍ നില്‍ക്കുന്ന
കേരളം തന്നെ. അവര്‍
തയ്യാറാക്കിയ (10 ക്ലാസ്സുവരെ
മാറിയ പുസ്തകം ഈ വര്‍ഷം മുതല്‍
നിലവില്‍ വന്നു) പുസ്തകങ്ങള്‍
ഒന്ന് മറിച്ച്നോക്കൂ. ഓരോ
വിഷയവും വളരെ ലളിതമായി എന്നാല്‍
+2, Degree, PG ലെവലിലേക്ക്
വരെ എത്തി നില്‍ക്കുന്നു ഈ
പുത്കം. ബ്രസീല്‍
കാനഡ പോലുള്ള രാജ്യങ്ങള്‍
ഈ പുസ്തകം അംഗീകരിക്കുകയും
ഇത് തയ്യാറാക്കിയ വിദഗ്ധന്മാരെ
(അന്‍വര്‍ സാദത്ത്
IT Coordinator ,SCERTഇപ്പോള്‍
ബ്രസീലിലാണ്) അവരുടെ
രാജ്യങ്ങളിലേക്ക്ക്ഷണിച്ചിരിക്കുന്നു,
ഇത് അവര്‍ക്ക്കൂടി
പുറത്തിറക്കാന്‍. അതേപോലെ
പത്താം തരം വരെ കമ്പ്യൂട്ടര്‍
എനേബിള്‍ഡ് റിസോര്‍സ് (ICT)
തയ്യാറാക്കി
പഠിപ്പിക്കുന്ന ഇന്ത്യയിലെ
ഏക സിലബസാണിത്. (CBSE യില്‍
ഇത് ഇല്ല).
ഇനി
നമുക്ക് വേറെയൊരു കണക്ക്
നോക്കാം- ഈ കേരളാ
സിലബസ് (മലയാളം
മിഡിയം- വളരെ
ലളിതമായതും എല്ലാവര്‍ക്കും
മനസ്സിലാകുന്നതുമായ)
പഠിപ്പിച്ച SSLC
റിസല്‍ട്ട് പരിശോധിക്കുക
. 2011 ലേത് ലക്ഷദ്വീപ്
62 % കേരളത്തിലേത്
92 %.!!! എന്നാല്‍
എട്ടാം ക്ലാസ്സിലെത്തിയ ഈ
CBSE പത്തിലെത്തുമ്പോള്‍
റിസല്‍ട്ട് നിങ്ങള്‍തന്നെയൊന്ന്
കണക്കാക്കുക.
ഒരു
കാര്യം കൂടി. കഴിഞ്ഞ
വര്‍ഷങ്ങളിലെ ദ്വീപിലെ
(കേരളത്തിലേതും
നോക്കാം) എന്‍ട്രന്‍സ്
പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍
ലീഡ് ചെയ്തവര്‍ മലയാളം
മീഡിയത്തില്‍ പഠിച്ചവരോ അതോ
CESE(Kavaratti,Navodaya or Kendreeya Vidhyalaya)
വിദ്യാര്‍ത്ഥികളോ...(ഒന്ന്
അന്വഷിക്കുക. കാര്യം
കുറേക്കുടി വ്യക്തമാകും).
ഇനി
നമുക്ക് ഇംഗ്ലീഷ് മീഡിയം
നിര്‍ബന്ധമാണെങ്കില്‍ കേരളാ
സിലബസിന്‍റെ തന്നെ നേരെ
ഇംഗ്ലീഷ് എടുത്താല്‍ പോരെ?.
അങ്ങനെയാണെങ്കില്‍
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും
അധ്യാപകര്‍ക്കും ഒരേ പോലെ
സന്തോഷമാകുമെന്ന് തീര്‍ച്ച.
ഫലം ഉണ്ടാവുകയും
ചെയ്യും.
ദ്വീപ്
ന്യൂസിന് പറയാനുള്ളത്
എല്ലാവര്‍ക്കും ബുദ്ധിമുട്ടാകുന്ന
CBSE സിലബസ് എടുത്ത്
മാറ്റുകയും നമ്മുടെ
വിദ്യാര്‍ത്ഥികളുടെ മാനസികവും
ശാരീരികവുമായ വളര്‍ച്ചയ്ക്ക്
ഉതകുന്ന കേരളാ പാറ്റേണ്‍
ഇംഗ്ലീഷോ മലയാളം മീഡിയമോ
തിരഞ്ഞെടുക്കാന്‍ ജനപ്രതിനിധികള്‍
തയ്യാറാവണമെന്ന എളിയ
അഭ്യര്‍ത്ഥനയാണ്. അടുത്തവര്‍ഷം
മുതല്‍ CBSE ഇംഗ്ലീഷ്
ഒഴിവാക്കി അതേസ്ഥാനത്ത്
കേരളാ ഇംഗ്ലീഷ് മീഡിയം കൊണ്ട്
വരാമല്ലോ.
തീര്‍ച്ചയായും
മുകളില്‍ പറഞ്ഞതില്‍
എതിര്‍പ്പുകള്‍ ഒരുപാടുണ്ടാവാം.
നിങ്ങളുടെ വിലയേറിയ
അഭിപ്രായം താഴെ കമ്മെന്‍ഡ്
ചെയ്യുക.
(ഓരോ
ക്ലാസ്സിലേയും CBSE പുസ്തകവും
കേരളാപാറ്റേണ്‍ ഇംഗ്ലീഷ്
മീഡിയവും താരതമ്യം ചെയ്യാന്‍
മറക്കരുതേ- എന്നിട്ട്
മതി എതിര്‍പ്പ്)
-എഡിറ്റര്‍
ദ്വീപ് ന്യൂസ്
7 comments:
CBSE padichal english padikkan pattum
ദ്വീപിലെ വിദ്യാഭ്യാസ നിലവാരം ഉയരാനും,കുട്ടികളുടെ അവകാശം പോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാനും സി.ബി.എസ്.......,ഇ യെ ക്കാളും ഒരുപാട് നല്ലതായിരിക്കും Keralapattern English Medium എന്നാണ് എനിക്ക് തോന്നുന്നത്.അതുപോലെ 5-)o ക്ലാസ്സ് വരെയെങ്കിലും ദ്വീപിന്‍റെ ചുറ്റുപാടുകളെക്കുറിച്ച് പഠിപ്പിക്കുന്ന പാഠഭാഗങ്ങളായിരിക്കും നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും യോജിച്ചത്.
ദ്വീപിലെ പാവം പിഞ്ച് ഒമാനകളുടെ നല്ല ഭാവിക്ക് CBSE ഒഴിവാക്കി Kerala Pattern English Medium Syllabus കൊണ്ട് വരുന്നതായിരിക്കും ഏററവും ഉചിതം.രാഷ്ട്രിയ നേതാക്കന്മാരും വിദ്യാഭ്യാസ വിദഗ്ദ്ധരും ഇനിയെങ്കിലും കണ്ണുതുറക്കുക.
ദ്വീപിലെ പാവം പിഞ്ച് ഒമാനകളുടെ നല്ല ഭാവിക്ക് CBSE ഒഴിവാക്കി Kerala Pattern English Medium Syllabus കൊണ്ട് വരുന്നതായിരിക്കും ഏററവും ഉചിതം.രാഷ്ട്രിയ നേതാക്കന്മാരും വിദ്യാഭ്യാസ വിദഗ്ദ്ധരും ഇനിയെങ്കിലും കണ്ണുതുറക്കുക.നമ്മള്‍ പട്ടിണികിടന്ന്‍ ആരാന്‍റെ കുട്ടികളെ ഊട്ടണോ ?
cbse students more better than malayalam medium at chetlat from 1 to 5 std.
KERALA PATTERN STANDS UNIQUE IN TERMS OF DAILY LIFE SITUATIONS.
THAT SIMPLE REASON IS MORE THAN ENOUGH TO MAKE IT CLEAR.
Post a Comment