Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

"ഐഡി കാര്‍ഡ്‌ നിര്‍ബന്ധം" ആദ്യദിനം യാത്രാ ദുരിതം :

 
 (കവരത്തി ജെട്ടിയില്‍ യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നു)
(ബേപ്പൂര്‍ വാര്‍ഫില്‍ പൊരിവെയിലത്ത് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍‌ നില്‍ക്കുന്ന യാത്രക്കാര്‍)
കവരത്തി(09/04/2012): തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ യാത്രചെയ്യുന്നത്‌ വിലക്കുകയും ഏതെങ്കിലും ഫോട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ യാത്രസമയം കൈവശം വെക്കണമെന്ന നിയമം കര്‍ശനമാക്കിയതോടെയും യാത്രക്കാര്‍ ദുരിതത്തിലായി. കവരത്തിയില്‍ ആദ്യ ദിവസം രേഖകള്‍ ഇല്ലാതെ യാത്രക്കെത്തിയ മറുനാടന്‍ ദ്വീപുകാരെ പോലീസ്‌ യാത്രക്ക്‌ അനുവധിച്ചില്ല.
സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഈ നിയമത്തിന്‌ അനുകൂലവും പ്രതികൂലവുമായ വാദപ്രതിവാദങ്ങളുണ്ടായി. സ്വന്തം നാട്ടില്‍ താന്‍ തീവ്രവാദിയല്ല എന്ന്‌ കഴുത്തില്‍ തൂക്കി നടക്കേണ്ട ഗതികേടാണെന്ന്‌ ഒരു വിഭാഗം വിശ്വസിക്കുമ്പോള്‍ അന്യനാടില്‍ നിന്നും നുഴഞ്ഞ്‌ കയറി വരുന്നവരെ ഇനി നിയന്ത്രിക്കാമെന്ന്‌ മറ്റൊരു കൂട്ടം വിശ്വസിക്കുന്നു. എന്തിരുന്നാലും ഈ നിയമം എത്ര ഫലവത്തായി അധികൃതര്‍ നടപ്പിലാക്കുമെന്ന്‌ നമുക്ക്‌ കാത്തിരുന്നു കാണാം.

 ചിത്രങ്ങള്‍ : അബ്ദുറസാക്ക്‌ കില്‍ത്താന്‍

2 comments:

Anonymous said...

Identity card nalkiyath nallathinokke thanee!!!! but Ticket edukkunna samayath pore e card parishodhana yathra cheyyan jettiyil varumbhul ithe paripadi thudarukayanenkil JUST THINK ningal keran pokunna kappalil vere passanger und avark avarude dweepil irangan oru paad delay avunnathinnu, Jettyil ID cheaking karanamakum Ship delaynu karanamkumm enna aashanka und.

Anonymous said...

ഇന്ത്യയിലെ ഒരു നിയമവും സാധാരണക്കാരന് ദോഷം ചെയ്യാന്‍ പാടില്ലെന്നാണ്‌ .എന്നാല്‍ ലക്ഷദ്വീപിലെ നിയമങ്ങള്‍ സാധാരണക്കാര്‍ക്ക്‌ എപ്പോഴും പരമാവധി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)