Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അപാകത തുടരുന്ന കപ്പല്‍ ടിക്കറ്റ്

ബേപ്പൂര്‍ (7.4.2012)- 10.4 ന് ഇവിടെ നിന്ന് പുറപ്പെടുന്ന എം.വി. മിനിക്കോയി എന്ന കപ്പലിന്റെ ടിക്കറ്റ് നിലവാരം(പാസഞ്ചര്‍ലിസ്റ്) വെബ്സൈറ്റില്‍ പരിശോധിച്ചപ്പോള്‍ വെറും 122 യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയതായി കാണുന്നു. എന്നാല്‍ ടിക്കറ്റ് സ്റാറ്റസ് പുജ്യമാണ്. (ഇത് കാണുന്നതിന് ഇവിടെക്ളിക്ക് ചെയ്യുക). എന്നാല്‍ പ്രസ്തുത കപ്പലിന്റെ പാസഞ്ചര്‍ കപ്പാസിറ്റി 150 ആണ്. ഇതില്‍ 6 എണ്ണം സ്പോര്‍ട് ജീവനക്കാര്‍ക്ക് നല്‍കിയാലും 144 ടിക്കറ്റ് നിലവില്‍ ഉണ്ടാകേണ്ടതാണ്. 22 ടിക്കറ്റ് ആര്‍ക്കും കൊടുത്തതായി കാണുന്നില്ല. ഇക്കാര്യം പോര്‍ട്ട് അധികാരികളോട് അന്വേഷിച്ചപ്പോള്‍ അറിയില്ലെന്നാണ് മറുപടി.
ലക്ഷദ്വീപിലെ യാത്രാകപ്പലുകളില്‍ ടിക്കറ്റില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിന് പുതിയരീതി ആവിഷ്ക്കരിച്ചിരിക്കേ ടിക്കറ്റുകളൊന്നും ബാക്കിവെക്കാന്‍ പാടില്ലാത്തതാണ്. പിന്നെ എങ്ങനെ ഇത് സംഭവിച്ചു. കാര്യങ്ങള്‍ ഈ നിലയില്‍ തുടരുമ്പോള്‍ പഴയതുപോലെ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പന തുടങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബഹു.അഡ്മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്ക്കാരത്തില്‍ മായം ചേര്‍ക്കുന്ന ബ്യൂറോക്രസിയുടെ പൊടിക്കൈകള്‍ ഭരണാധികാരി അറിയുന്നുണ്ടാവുമോ? -ആവോ?
(ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചമയം ഹാജാഹുസൈന്‍)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)