Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഗത്തിയിലേക്ക് കടത്താന്‍ ശ്രമിച്ച 39 കുപ്പി വിദേശ മദ്യം പിടികൂടി

 ബേപ്പൂര്‍(24.4.12):- എം.വി അമീന്‍ദ്വീവി കപ്പലില്‍ അഗത്തിയിലേക്ക് കടത്താന്‍ ശ്രമിച്ച 39 കുപ്പി വിദേശ കുപ്പി മദ്യവുമായി അഗത്തി സ്വദേശി ബിയ്യാത്ത ബിയ്യോട നിസാബുദ്ധീന്‍ അറസ്റ്റിലായി. പ്ലംബിങ്ങ് ഫിറ്റിംങ്ങ്സ് എന്ന പേരെഴുതിയ പെട്ടിയിലായിരുന്നു മദ്യക്കുപ്പികള്‍ കടത്താന്‍ ശ്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയി. ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 10 ന് കില്‍ത്താനിലേക്ക് കടത്തിയ 6 കുപ്പി മദ്യം ഇതേ വാര്‍ഫില്‍ വെച്ച് പിടികൂടിയിരുന്നു.സ്കാനിങ്ങ് വെട്ടിച്ചും ഡ്യൂട്ടീപോലീസിനെ വെട്ടിച്ചും ദ്വീപുകളിലേക്ക് മദ്യവും കഞ്ചാവും കടത്തുന്നത് ‌നിതയസംഭവ‌മാണ്.  മദ്യവേട്ട തുടര്‍ക്കഥയാകുമ്പോഴും ഇത് ദ്വീപിലേക്ക് കടത്തുന്നതിന് കുറവൊന്നുമില്ല. ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുകയും മദ്യം ദ്വീപിലെത്തുന്നത് പൂര്‍ണ്ണമായും തടയാത്തടുത്തോളം കാലം ദ്വീപിന്‍റെ ഭാവി കടുത്ത ആശങ്കയിലാകുമെന്നാണ് പലരുടേയും വിലയിരുത്തല്‍.

2 comments:

Anonymous said...

ഇങ്ങനെയുള്ളവരെ ശിക്ഷിച്ചു നിയമപാലകര്‍ ദ്വീപിന്‍റെ ഭാവി ശോഭനമാകട്ടെ.

Cbse question bank said...

Aw, this was a really quality post. In theory I'd like to write like this too - taking time and real effort to make a good article... but what can I say... I procrastinate alot and never seem to get something done.
Cbse question bank

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)