കവരത്തി(31.3.12): വേനലവധിക്കായി ദ്വീപിലെ സ്കൂളുകള്‍ ഇന്ന് അടച്ചു. അവധി കഴിഞ്ഞ് മേയ് 21 ന് തുറന്ന് പ്രവര്‍ത്തിക്കും. ഒന്നാം ക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സുവരെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ നിയമപ്രകാരം പ്രമോഷന്‍ ലഭിച്ചു. ഇക്കുറി എട്ടാം ക്ലാസ്സ് പാസ്സായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കോഴ്സ് പൂര്‍ത്തീകരിച്ച സെര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. നാളെ മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്തിന്‍റെ താഴെ വരുന്നതിനാല്‍ വിദ്യാഭ്യാസ ഡയരക്ടറേറ്റിന്‍റെ താഴെയുള്ള എല്ലാ ഉദ്യോഗസ്ഥന്മാരെയും ഇന്ന് റിലീവ് ചെയ്യുകയും ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ നിയമിച്ച ഓഫീസറുടെ മുമ്പാകെ ഹാജറാവാന്‍ ഉത്തരവിറക്കി. ഇതിന്‍റെ തിരക്കായിരുന്നു എല്ലാ സ്കൂളുകളിലും.
No comments:
Post a Comment