കവരത്തി:
ലക്ഷദ്വീപിലെ ആള്‍ താമസമില്ലാത്ത സുഹേലി ദ്വീപിന് സമീപം
മീന്‍പിടിക്കുകയായിരുന്ന മത്സ്യബന്ധന ബോട്ടിലേക്ക് ഒരു പ്രാവ്
പറന്നിറങ്ങി. സാധാരണ പ്രാവുകളില്‍ നിന്നും വ്യത്യസ്തമായി
ആള്‍ക്കാരെ ഭയപ്പെടാതെ ബോട്ടില്‍ പറന്ന് നടന്ന ഇതിന്‍റെ ചിറകില്‍
പ്രത്യേക ചിഹ്‌നങ്ങള്‍ ബോട്ടുകാര്‍ കണ്ടെതോടേ ബോട്ടുകാരുടെ ശ്രദ്ധ
പ്രാവിലായി. ഇതിനിടെ കടലില്‍ കുറച്ച് അകലെ അപരിചിതമായ ഒരു കടല്‍ വാഹനം
മത്സ്യതൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടനെ വയര്‍ലെസ്സ് വഴി പോലീസ്
കണ്‍ട്രോള്‍ റൂമില്‍ പലതവണ ബന്ധപ്പെട്ടങ്കിലും ആരും പ്രതികരിച്ചില്ല.
പ്രാവിനെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. വിവരങ്ങള്‍ ചോര്‍ത്താന്‍
പ്രത്യേകം പരിശീലിപ്പിച്ച പ്രാവാണെന്ന് സംശയിക്കുന്നു. അന്വേഷണം
പുരോഗമിക്കുന്നു.
No comments:
Post a Comment