(SSF ന്‍റെ വിദ്യാഭ്യാസ സമുച്ചയത്തിന് സഹീര്‍ തങ്ങള്‍ തറക്കല്ലിടുന്നു)
(ഹഖീം സഖാഫി ആന്ത്രോത്ത് സംസാരിക്കുന്നു)
കില്‍ത്താന്‍(2.3.12)-28,29,1 തിയതികളില്‍ എസ്.എസ്.എഫ് സംഘടിപ്പിച്ച ഇഷ്ക്കേറസൂല്‍ കോണ്ഫറന്‍സും 50 ലക്ഷം സ്വലാത്ത് സമര്‍പ്പണവും ദൂആ മജ്ലിസും നാട്ടുകാരെ ആവേശം കൊള്ളിച്ചു. നേരത്തെ 50 ലക്ഷം സ്വലാത്താണ് കരുതിയതെങ്കിലും ഇത് ഒരു കോടി കവിഞ്ഞു. ദുആമജ്ലിസിന് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി നേതൃത്വം നല്‍കി. കല്‍പേനി ഖാസി ഹൈദര്‍ സഖാഫി,സൈനുല്‍ ആബിദ് സഖാഫി കവരത്തി, ഹഖീം സഖാഫി ആന്ത്രോത്ത്, അബ്ദുള്ളാക്കോയ ബാഖവി കില്‍ത്താന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എഫിന്‍റെ വിദ്യാഭ്യാസ സമുച്ചയത്തിന് ബുധനാഴ്ച സഹീര്‍ തങ്ങള്‍ തറക്കല്ലിട്ടു. ദ്വീപുകാര്‍ സ്വലാത്തിന് കാണിക്കുന്ന ആവേശമാണ് ഈ ജനാവലിയെന്ന് തങ്ങള്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. പരിപാടി പൂര്‍ണ്ണവിജമായിരുന്നെന്ന് സംഘാടകര്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞു.
No comments:
Post a Comment