ന്യൂഡല്‍ഹി: വിദേശയാത്രയുടെ കാര്യത്തില്‍ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍
മുന്‍ഗാമികളെ ബഹുദൂരം പിന്നിലാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ
കാലയളവിനുള്ളില്‍ രാഷ്ട്രപതി വിദേശയാത്രയ്ക്ക് ചെലവാക്കിയത് 205 കോടി രൂപ.
2007 ജൂലായില്‍ ചുമതലയേറ്റശേഷം രാഷ്ട്രപതി 12 യാത്രകളിലായി 22 രാജ്യങ്ങളാണ്
സന്ദര്‍ശിച്ചത്. യാത്രകള്‍ക്ക് ആകെ 79 ദിവസമെടുത്തു. വിവരാവകാശ
നിയമപ്രകാരം ലഭിച്ച കണക്കുകളിലാണ് രാഷ്ട്രപതിയുടെ യാത്രച്ചെലവ്
കാണിച്ചിരിക്കുന്നത്. പ്രതിഭാപാട്ടീലിന്റെ കാലാവധി തീരാന്‍ ഇനി നാലുമാസം
കൂടിയേയുള്ളൂ.
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം 12 യാത്രകള്‍ നടത്തിയെങ്കിലും 17 രാജ്യങ്ങളിലാണ് സഞ്ചരിച്ചത്. കെ.ആര്‍. നാരായണന്‍ ആറ് യാത്രകളില്‍ 10 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. രാഷ്ട്രപതിയുടെ യാത്രകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനങ്ങളാണ്. 169 കോടിയാണ് ചെലവ്. താമസം, റോഡ് വഴിയുള്ള യാത്രകള്‍ ഇവയ്ക്ക് വിദേശകാര്യ മന്ത്രാലയം ചെലവഴിച്ചത് 36 കോടിയാണ്.

No comments:
Post a Comment