കൂരിയാട്:(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): കടലുണ്ടി
പുഴയോരത്ത് പാല്‍ക്കടല്‍ തീര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85ാം
വാര്‍ഷിക സമ്മേളനത്തിന് ഉജ്വല പരിസമാപ്തി. സത്യ സാക്ഷിളാവുക എന്ന
പ്രമേയം ഉയര്‍ത്തി പിടിച്ചു നടന്ന ചതുര്‍ദിന സമ്മേളനത്തിന്റെ
സമാപന മഹാ സമ്മേളനത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്
ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. കിലോമീറ്ററുകള്‍ ക്കപ്പുറം വാഹന ഗതാഗതം
നിയന്ത്രിച്ചിട്ടും കൂരിയാട് നഗരം അക്ഷരാര്തത്തില്‍ വീര്‍പ്പു
മുട്ടുകയായിരുന്നു.നാലുമണി
ആയപ്പോഴേക്കും വാഹനങ്ങളുടെ ബാഹുല്യവും ജനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കും
കുന്നുംപുറം, വി.കെ.പടി, തലപ്പാറ, കൊളപ്പുറം, കക്കാട്, വേങ്ങര, വെന്നിയൂര്‍
ഭാഗങ്ങളെ വീര്‍പ്പുമുട്ടിച്ചു. പോലീസും സമ്മേളന വളണ്ടിയര്‍മാരും കിണഞ്ഞ്
പരിശ്രമിച്ചെങ്കിലും വാഹനക്കുരുക്ക് അഴിക്കുവാന്‍ പലപ്പോഴും പാടുപെട്ടു.
വാഹനങ്ങളുടെ നീണ്ടനിരകള്‍ പോക്കറ്റ് റോഡുകളും തൊട്ടടുത്തുള്ള
വീട്ടുവളപ്പുകളും കൈയടക്കി. വാഹനങ്ങളിലെത്തിയവര്‍ കിലോമീറ്ററുകള്‍ക്കപ്പുറം
വണ്ടിനിര്‍ത്തി സമ്മേളന നഗരിയിലേക്ക് നടന്നെത്തുകയായിരുന്നു.
No comments:
Post a Comment