കവരത്തി(20.2.12): ലോകാനുഗ്രഹി മുഹമ്മദ് മുസ്തഫാ (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് മുന്‍വര്‍ഷങ്ങളില്‍ നടത്തിവരാറുള്ള നൈറ്റ് ഓഫ്റസൂലുല്ലാഹി (സ) എന്ന പേരില്‍ സ്വലാത്ത്, ദിഖ്ര്‍, മൌലിദ്, ഇഅതിഖാഫ് തുടങ്ങിയ സല്‍കര്‍മ്മങ്ങളോടുകൂടി നബി (സ) ക്ക് വേണ്ടി ഒരുരാത്രി മുഴുവന്‍ ചലവഴിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടിക്ക്ബഹുമാനപ്പെട്ട അബൂഹുറൈറ സഖാഫിയുടെ ഉല്‍ഘാടന പ്രസംഗത്തോടെ തുടക്കം കുറിക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആന്ത്രോത്ത്ദ്വീപുകാരനായ ബഹുമാനപ്പെട്ട അബ്ദുല്‍ ഹഖീം സഖാഫി ഹുബ്ബുറസൂല്‍പ്രഭാഷണണം നടത്തുകയും ചെയ്തു. സ്വലാത്ത് മജ്ലിസിന് ബഹുമാനപ്പെട്ട സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി നേതൃത്വം നല്‍കുകയും പരിപാടിയില്‍ റഫീഖ് അന്‍വേരി, മുഹമ്മദ് സഖാഫി, മുഹമ്മദലി സുഹരി, ഹംസക്കോയ സഖാഫി, ജാഫര്‍ അഹ്സനി, അബ്ദുറഹീം തങ്ങള്‍ തുടങ്ങിയ പണ്ഡിതന്‍മാരും സാദാത്തുക്കളും സംബന്ധിക്കുകയും ചെയ്തു.സാലിഹ് സഖാഫി സ്വാഗതവും നജീബ് സഖാഫി നന്ദിയും പറഞ്ഞു. ദര്‍സ് വിദ്യാര്‍ത്ഥികളുടെ നബിദിന സന്ദേശ റാലിയും തുടര്‍ന്ന് ജെട്ടി പരിസരത്ത് പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.
No comments:
Post a Comment