Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അത്ഭുത നിയമങ്ങള്‍

1.പെട്രോള്‍ വാങ്ങിക്കാന്‍ വണ്ടിയുമായി സൊസൈറ്റിയിലെത്തണം
കല്‍പേനി: ലക്ഷദ്വീപില്‍ പുതിയ നിയമം നടപ്പില്‍ വരുത്താന്‍ മാറി മാറി വരുന്ന ഭരണാധികാരികള്‍ ശ്രമിക്കുന്നതായി പരാതി ഉയരുന്നു. എവിടേയും ഇല്ലാത്ത പുതിയ നിയമങ്ങളാണ് നടപ്പില്‍ വരുത്തുന്നത്. പെട്രോളിന് ക്ഷാമം നേരിടുന്ന സമയത്താണ് പുതിയ നിയമത്തിലൂടെ പരിഹാരം കാണാന്‍ വേണ്ടി ഈ നിയമം നടപ്പില്‍ വരുത്തുന്നതെന്നാണെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിലൂടെ പ്രട്രോളിന്റെ ലഭ്യത എല്ലാവര്‍ക്കും ഒരേ രീതിയിലാക്കാന്‍ കഴിഞ്ഞാല്‍ നല്ല കര്യം. മാസംതോറും സൊസൈറ്റി മുഖേന എല്ലാവര്‍ക്കും പെട്രോള്‍ എത്തിച്ചുകൊടുക്കാനുളള സംവിധാനം ഉറപ്പു വരുത്തണം അല്ലാതെ ആഴ്ചയില്‍ നിയമത്തെ മാറ്റം വരുത്തുന്നത് ശരിയായ കാര്യമാണോ? കഴിഞ്ഞ പ്രാവശ്യം പെട്രോളിന് കാര്‍ഡ് മാത്രമല്ല വണ്ടി കൊണ്ട് വന്ന് കാണിക്കാന്‍ ഉടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കുറഞ്ഞ മണിക്കുറുകൊണ്ട്     ആ നിയമം എങ്ങോട്ടോ പോയി. ഇപ്പോഴിതാ വേറൊരു നിയമം വണ്ടിയുമായി വന്ന് പെട്രോള്‍ വണ്ടിയില്‍ (ടാങ്കില്‍) തന്നെ നിറപ്പിക്കണം. കന്നാസ്(ക്യാന്‍) കൊണ്ടുവന്നാല്‍ പെട്രോള്‍ കൊടുക്കില്ല എന്നതാണ് പുതിയ രീതി .സ്വന്തം വണ്ടിയില്‍ പെട്രോള്‍ ഏത് സമയത്ത് നിറക്കണമെന്ന് തീരുമാനിക്കുന്നത് വണ്ടി ഉടമസ്ഥനാണ് അല്ലാതെ സൊസൈറ്റി അധികൃതരും ഭരണാധികാരികളുമല്ല. മാസത്തില്‍ പ്രതിമാസം ഇത്രലിറ്റര്‍ പെട്രോള്‍ കൊടുക്കണമെന്ന് എവിടെയെങ്കിലും നിയമമുണ്ടോ? ഇങ്ങനെയാണ് സ്ഥിതിയെങ്കില്‍ റേഷന്‍ മണ്ണെണ്ണ വാങ്ങിക്കാന്‍ സ്റ്റൌവ്വുമായി വീട്ടിലെപെണ്ണുങ്ങള്‍ക്ക് സൊസൈറ്റിയില്‍ ക്യൂ നില്‍ക്കേണ്ടകാലം വരുമോ ആവോ?

3 comments:

ABDUL BARI said...

ലക്ഷദ്വീപിലെ എല്ലാ ഡിപാര്‍ ട്ട് മെറ്റുകളിലും അവരവര്‍ ക്ക് ഇസ്റ്റ് പെട്ടതുപോലെ നിയമം മാറ്റിമറിക്കുന്ന ഒരൂ സ്ഥിതിവിശേഷമാണ്‍ കടുവരുന്നത്. ലക്ഷദ്വീപ് ഭരണകുടതി ന്റെ അലസത തുറന്നു കാട്ടുന്ന ലക്ഷദ്വീപിലെ ഒരെ ഒരൂ മാധ്യമം ദ്വീപ് ന്യൂസ് മാത്രമാണ്. ദ്വിപ് ജനങ്ങളുടെ പിന്‍ തുണ എന്നും ഇ മാധ്യമത്തിന്- ഉണ്ഡാകും .

Abdul Gafoor A.M. said...

വളരെ കൌതുകം തോന്നിയ വാര്‍ത്തയാണ്‌ ഇത്‌. നമ്മള്‍ ബീഹാറിലോ മറ്റോ ആണോ എന്നും ഒരുവേള തോന്നിപ്പോയി. ഏതായാലും നമ്മുടെ ഉമ്മമാര്‍ സ്റ്റൌവുമായി പൊതുവിതരണ കേന്ദ്രത്തിലേക്ക്‌ പോകാന്‍ അനുവദിക്കാതെ യുവാക്കള്‍ രംഗത്തേക്ക്‌ വരുമെന്ന്‌ പ്രതീക്ഷിക്കുന്നു. ദ്വീപ്‌ ന്യൂസിനും അണിയറ വാസികള്‍ക്കും അഭിനന്ദനങ്ങള്‍:
അബ്ദുള്‍ ഗഫൂര്‍ അഗത്തി
9400177765

mohd irfan said...

നിയമങ്ങള്‍ നാട്ടുകാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാവണം.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)